പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിൽ കനത്തമഴ; മറ്റൊരു പ്രളയത്തിന്റെ ഭീതിയിൽ ജനം, കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ. രണ്ടു ദിവസമായി മഴ ഇന്നലയോടെ ശക്തി പ്രാപിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും തോരാതെ പെയ്യുകയാണ്. മലയോര പ്രദേശങ്ങളടക്കം കനത്ത മഴയാണ്. കിഴക്കൻ മേഖലകളിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുമുണ്ട്. ജില്ലയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പമ്പയിലേയും അച്ചൻകോവിലാറ്റിലേയും ജലനിരപ്പ് ഉയർന്നു. ചില ഇടങ്ങളിൽ ശക്തമായ കാറ്റ് ആഞ്ഞു വീശുന്നുമുണ്ട്. ലക്ഷ ദീപിലുണ്ടായ ന്യൂനമർദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു.

<strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും</strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

ശക്തമായി വീശിയടിച്ച കാറ്റിൽ വൻ മരങ്ങൾ കടപുഴകി. റബർ, ആഞ്ഞിലി, തേക്ക് തുടങ്ങിയ വൃക്ഷങ്ങൾ വീണ് 11 കെവി ലൈനുകൾ ഉൾപ്പെടെയുള്ളവ പൊട്ടി. വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി. മരങ്ങൾ വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം ഇന്നലെ രാത്രി വൈകിയും പുന:സ്ഥാപിക്കാൻ കഴിഞ്ഞില്ല. മറ്റൊരു പ്രളയത്തിന്റെ ഭീതിയിലാണ് ജനങ്ങൾ.

Rain

അതീവജാഗ്രതാ നിർദേശം

വ്യാവാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ മഞ്ഞ അലർട്ടും ഏഴിന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന നിർദേശത്തോടുകൂടി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അതീവജാഗ്രതാ നിർദേശം. ഇതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ താലൂക്ക് ആഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളമായി ബന്ധപ്പെടാം.

പോലീസ്, ഫയർ ആൻഡ് റസ്‌ക്യു, പൊതുമരാമത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ തുടങ്ങിയ വകുപ്പ് മേലധ്യക്ഷന്മാർക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കൺട്രോൾ റൂം നമ്പരുകൾ: ജില്ലാ കളക്ടറേറ്റ് 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി 0468 2222221, താലൂക്ക് ഓഫീസ് അടൂർ 04734 224826, താലൂക്ക് ഓഫീസ് കോന്നി 0468 2240087, താലൂക്ക് ഓഫീസ് റാന്നി 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303.

English summary
Pathanamthitta Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X