Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളമ്പരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയിൽ തുടക്കം: പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊന്നുകല്ലില്‍

പത്തനംതിട്ട: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 24ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഊന്നുകൽ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂർണ്ണാദേവി നിർവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി അദ്ധ്യക്ഷ ലീലാ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ബാബു എബ്രഹാം പദ്ധതി വിശദീകരണം നടത്തി.

21 പ്രവൃത്തി ദിവസങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ മുഴുവൻ ക്ഷീരകർഷകരടേയും വീടുകൾ സന്ദർശിച്ച് വാക്‌സിനേഷൻ ടീമുകൾ കന്നുകാലികൾ, എരുമ, പോത്ത്, പന്നി എന്നിവയ്ക്ക് കുളമ്പരോഗ പ്രതിരോധ കുത്തിവെപ്പ് നൽകും. ഇതിനായി ജില്ലയിൽ 110 ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വെറ്റിനറി സർജൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ, അറ്റൻഡന്റ് എന്നിവരടങ്ങുന്ന സംഘമാണ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്നത്.

pathanamthit-map

നാല് മാസം മുതൽ പ്രായമുള്ള കന്നുകാലികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ചനയുള്ളവയേയും, രോഗമുള്ളവയേയും വാക്‌സിനേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയെ പിന്നീട് വാക്‌സിനേഷന് സജ്ജമാകുന്ന മുറയ്ക്ക് വാക്‌സിനേഷൻ നൽകാനുള്ള നടപടി എടുക്കും. വനത്തിൽ മേയാനായി അഴിച്ച് വിടുന്ന മൃഗങ്ങൾക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

പ്രതിരോധ കുത്തിവെയ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങൾക്കും 12 അക്ക തിരിച്ചറിയൽ ടാഗുകൾ നൽകും. പഴയ ടാഗുകൾ ഉള്ളവയ്ക്ക് ബാധകമല്ല. കൂടാതെ മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആനുകുല്യങ്ങൾക്കും ചികിത്സയ്ക്കുമായുള്ള മൃഗങ്ങളുടെ ജിയോ മാപ്പിംഗും ഇതിനോടൊപ്പം നടത്തുന്നുണ്ട്. ഇതിനായി കർഷകരുടെ ആധാർ നമ്പർ, പൂർണ വിവരങ്ങൾ, ഫോൺനമ്പർ, മൃഗങ്ങളുടെ വിശദവിവരങ്ങൾ, മൃഗങ്ങളുടെ ടാഗ് നമ്പർ എന്നിവ ശേഖരിക്കും.പഞ്ചായത്ത് വകുപ്പ്, ക്ഷീരവികസന വകുപ്പ്, വനംവകുപ്പ്, റവന്യൂവകുപ്പ്, ക്ഷീരസംഘങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മൃഗങ്ങൾക്ക് കുത്തിവെയ്പ് നൽകുന്നത് നിരസിക്കുന്ന കർഷകരുടെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട മേലദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെയിംസ് കെ സാം, ഇലന്തൂർ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് പാപ്പച്ചൻ, ചെന്നീർക്കര വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൗലി വാലുതറയിൽ, ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജാ റെജി, ചെന്നീർക്കര ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാമണി സുധാകരൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ അംബികാദേവി, ഐസിഡിപി പ്രൊജക്ട് ഓഫീസർ ഡോ എലിസബേത്ത് ഡാനിയേൽ, എഡിസിപി ജില്ലാ കോർഡിനേറ്റർ പി.കെ സന്തോഷ്‌കുമാർ, ഡോ ബിഎൻ ഷാജി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലീസ് രവി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+