പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പള്ളിയോടങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിച്ചു: ആശുപത്രി ചികിത്സയ്ക്കും അന്‍പതിനായിരം രൂപ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആറന്മുള വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ രണ്ടു വരെ പള്ളിയോങ്ങളില്‍ വരുന്ന തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഒക്ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍ പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടമോ ജീവഹാനിയോ ഉണ്ടായാല്‍ അവയെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടത്തിനും ആശുപത്രി ചികിത്സയ്ക്കും അന്‍പതിനായിരം രൂപവരെയും അംഗവൈകല്യമുണ്ടായാല്‍ 10 ലക്ഷത്തിന് ആനുപാതികമായ തുകയും ലഭിക്കും.

pathanamthit-


അഷ്ടമിരോഹിണി സമൂഹവള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം ഇന്ന്

അഷ്ടമി രോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11.30 നും 12.30 നും മധ്യേ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി ഉദ്ഘാടനം ചെയ്യും. അഷ്ടമിരോഹിണി നാളില്‍ ഒരു പള്ളിയോടത്തിന് വഴിപാട് നടത്തുന്നതിനായി പതിനായിരം രൂപയുടെ കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയുടെ വഴിപാട് നടത്തുന്നവര്‍ക്ക് സമൂഹവള്ളസദ്യയുടെ 15 പ്രത്യേക പാസുകളും ലഭിക്കും. ആയിരം രൂപയുടെ വഴിപാട് നടത്തുന്നവര്‍ക്ക് സമൂഹവള്ളസദ്യയുടെ ഒരു പ്രത്യേക പാസും ലഭിക്കും. രണ്ടായിരം രൂപയുടെയും ആയിരം രൂപയുടെയും കൂപ്പണുകളും വഴിപാട് നടത്തുന്നവര്‍ക്ക് ലഭിക്കും. പള്ളിയോട സേവാസംഘം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഭക്തജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അഷ്ടമിരോഹിണി സമൂഹവള്ളസദ്യയ്ക്ക് നേതൃത്വം നല്‍കുന്നത്.

English summary
Pathanamthitta Local News insurance for palliyodam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X