പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ കരുണാകരൻ ഈശ്വരവിശ്വാസവും ആത്മധൈര്യവും കൊണ്ടും പ്രതിസന്ധികളെ നേരിട്ട നേതാവ് ഡോ സാമുവേൽ മാർ ഐറേനിയസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തികഞ്ഞ ഈശ്വരവിശ്വാസം കൊണ്ടും ആത്മധൈര്യം കൊണ്ടും പ്രതിസന്ധികളെ നേരിട്ട നേതാവാണ് കെ കരുണാകരൻ എന്ന് പത്തനംതിട്ട രുപത സഹായമെത്രാൻ ഡോ സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്താ പറഞ്ഞു.കെ കരുണാകരൻ നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ കരുണാകരൻ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വർഗീയ സംഘർഷം ഉണ്ടായ ശേഷം പരിഹരിക്കുകയല്ല വേണ്ടതെന്നും അത് ഉണ്ടാകാതെ നോക്കുകയാണ് നല്ല ഭരണാധികാരി ചെയ്യേണ്ടത്.കരുണാകരൻ നിലയ്ക്കൽ പ്രശ്‌നം പരിഹരിച്ചത് ആയുധമോ പൊലീസ് സേനയെ ഉപയോഗിച്ചല്ല. പൂന്തറ വെടിവെയ്പ്പ് നടന്ന സ്ഥലത്ത് 1400 പൊലീസുകാരെ വിന്യസിക്കാമെന്ന് പറഞ്ഞ ഐ ജിയോട് അതു വേണ്ടായെന്നും ഐറേനിയസ് തിരുമേനിയെ കൂട്ടികൊണ്ട് പോകുവാൻ പറഞ്ഞ മുഖ്യമന്ത്രിയാണ് കെ കരുണാകരൻ എന്നും മെത്രാപ്പോലീത്താ അനുസ്മരിച്ചു.

Pathanamthitta

1986ൽ ജോൺ പോൾ മാർപ്പാപ്പയുടെ സന്ദർശനത്തിനിടെ ശംഖുമുഖം കടപ്പുറത്ത് വേദി പണിയുന്നതിനെതിരെ ഉയർന്ന എതിർപ്പുകളെ അദ്ദേഹം പരിഹരിച്ച രീതി മാതൃക പരമാണ്. എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുകയും എപ്പോഴും ജ്ഞാനപ്പാന ഉരുവിടുകയും ചെയ്ത കരുണാകരനെ ഒരിക്കൽ പോലും മതത്തിന്റെ ആളായി ആരും കണ്ടിട്ടില്ലെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ഇന്ന് എന്തിനും ഏതിനും മതത്തെ ഉപയോഗപ്പെടുത്തി നേതാക്കളെ അധിക്ഷേപിക്കുന്ന കാലമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ കരുണാകരൻ നാഷണൽ ഫൗണ്ടേഷൻ ചെയർമാനും കെ പി സി സി സെക്രട്ടറിയുമായ അഡ്വ പഴകുളം മധു പറഞ്ഞു.

പത്തനംതിട്ട ജില്ല നിലനിൽക്കുന്ന കാലത്തോളം ജനങ്ങൾ അദ്ദേഹത്തെ സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ രജനി പ്രദീപ്, വെട്ടൂർ ജ്യോതിപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.കെ ജാസിംകുട്ടി, ജോൺസൺ വിളവിനാൽ, അഹമ്മദ് ഷാ, എസ് ബിനു, സിന്ധു അനിൽ ,ജി രഘുനാഥ്, പി എം അമീൻ, വത്സൻ ടി കോശി, റോസ് ലിൻ സന്തോഷ്, എം എ റഹ്മാൻ, ബിജിലിജോസഫ്, വൈ യാക്കൂബ്, തട്ടയിൽ ഹരികുമാർ ,അനി വലിയ കാല, അജിത്ത് മണ്ണിൽ, കുഞ്ഞുഞ്ഞമ്മ ജോസഫ്, ജോയി ജോർജ്, റെന്നീസ് മുഹമ്മദ്, എസ് അഫ്‌സൽ, രമേശ് കടമ്മനിട്ട എന്നിവർ പ്രസംഗിച്ചു.

English summary
Pathanamthitta Local News about K Karunakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X