പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടമ്പനാട് വൈദ്യുതി മുടങ്ങാത്ത ഗ്രാമം; ഉപയോഗിച്ചത് സുരക്ഷ ക്രമീകരണമുള്ള കേബിളുകൾ... അവസാന ഒരുക്കങ്ങൾ!

  • By Desk
Google Oneindia Malayalam News

അടൂര്‍: ജില്ലയില്‍ നിന്ന് വൈദ്യുതി മുടങ്ങാത്ത ആദ്യ ഗ്രാമമെന്ന പേര് സ്വന്തമാക്കാന്‍ ഒരുങ്ങി കടമ്പനാട്. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി പദ്ധതി പ്രകാരമാണ് സന്‍സദ് ആദര്‍ശ് ഗ്രാമമായി തിരഞ്ഞെടുത്തിട്ടുള്ള കടമ്പനാട് പഞ്ചായത്തില്‍ ദിവസം മുഴുവനും മുടക്കം വരാത്ത തരത്തില്‍ വൈദ്യുതി വിതരണത്തിനുള്ള ജോലികള്‍ നടക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവാസനഘട്ടത്തിലാണ്. ലൈനുകളുടെ നിലവാരം ഉയര്‍ത്താന്‍ സാധാരണ കമ്പികള്‍ക്കു പകരം പ്രത്യേക സുരക്ഷിത ആവരണമുള്ള കേബിളുകളാണ് (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍) വിതരണത്തിനായി സ്ഥാപിക്കുന്നത്.

ഇത്തരം കേബിളുകളില്‍ മരച്ചില്ലകളും മറ്റും പതിച്ച് വൈദ്യുതി വിതരണം തടസ്സപ്പെടാനുള്ള സാധ്യതയും കേബിളുകള്‍ പൊട്ടിയാല്‍ അപകട സാധ്യതയും വളരെ കുറവാണെന്ന നേട്ടം കൂടിയുണ്ട്. മണ്ണടി മുടിപ്പുര, കാലായില്‍, കന്നിമല എന്നീ ഭാഗങ്ങളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം പുതിയ രീതിയില്‍ സുരക്ഷിതമായ കേബിള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സാധ്യമാക്കി. ബാക്കിയുള്ള ഭാഗത്ത് പണികള്‍ പുരോഗമിക്കുന്നു. മുടിപ്പുര ഭാഗത്ത് ഏനാത്ത് സെക്ഷന്റെ പരിധിയില്‍ വരുന്ന അഞ്ചര കിലോമീറ്റര്‍ ഭാഗത്ത് ലോ ടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനുള്ള ജോലികളും തുടരുന്നു.

Pathanamthitta

പദ്ധതിയുടെ ഭാഗമായുള്ള 90% ജോലികളും പൂര്‍ത്തിയായതായി ഏനാത്ത് സെക്ഷന്‍ അസി. എന്‍ജിനീയര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്ഥാപിക്കുന്ന കേബിളുകള്‍ ഏനാത്ത് നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള ശാസ്താംകോട്ട സബ് സ്റ്റേഷന്റെയും പണി പൂര്‍ത്തിയായി വരുന്ന ഏനാത്ത് ഇളംഗമങ്ങലം സബ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന എല്ലാ ട്രാന്‍സ്‌ഫോമറിലേക്കും ബന്ധിപ്പിക്കുന്നതിനാല്‍ ഒരു ലൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും അടുത്ത ലൈനില്‍ നിന്ന് വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയും.

ഗ്രാമീണ ഭവനങ്ങളെയും ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക, കാര്‍ഷിക കാര്‍ഷികേതര ഫീഡര്‍ വേര്‍തിരിച്ച് വൈദ്യുതി വിതരണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തിരക്കുള്ള സമയങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാക്കുക എന്നതും കേന്ദ്ര പദ്ധതിയുടെ ലക്ഷ്യമാണ്. ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ വരവേല്‍ക്കുന്നത്.

English summary
Pathanamthitta Local News about Kadambanad electricity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X