പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതൃക്കൾക്ക് പുണ്യം പകർന്ന് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വാവുബലി; കാട്ടാനകൾക്ക് ആനയൂട്ട് ചടങ്ങും

  • By Desk
Google Oneindia Malayalam News

കോന്നി: ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കാവ് ആചാരങ്ങളിൽ കുടിയിരുത്തി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ കർക്കിടക വാവ് ബലി യും പ്രി തൃ തർപ്പണം, വാവൂട്ട് ,വനരയൂട്ട് ,മീനൂട്ട് ,ആനയൂട്ട് ചടങ്ങുകൾ ഇന്ന് പുലർച്ചെ 5 മണിമുതൽ നടക്കും. രാവിലെ 5 മണിയ്ക്ക് മല ഉണർത്തി മലയ്ക്ക് വലിയ കരിക്ക് പടേനിയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും .

തുടർന്ന് കർക്കിടക വാവ് ബലിയുടെ പുണ്യം പകർന്ന് ഹവിസ്സ് അർപ്പിക്കും .ഒരേ സമയം നൂറുകണക്കിനു ഭക്തർക്ക് ബലിയിടുവാൻ സൌകര്യം ഉണ്ട് .നദിയിൽ സുരക്ഷാ വേലികൾ തീർത്തു .സ്‌നാന ഘട്ടമായ അച്ചൻകോവിൽ നദിക്കരയിൽ തിലക ഹോമം കല്ലേലി വിളക്ക് എന്നീ ചടങ്ങുകൾ ഉണ്ടാകും .കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ ,രണ്ടാം തറ ഗോപാലൻ ഊരാളി ,രാജു ഊരാളി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും .

Pathanamthitta

കർക്കിടക വാവ് തിരക്ക് പ്രമാണിച്ച് കോന്നി യിൽ നിന്ന് കെ എസ് ആർ ടി സി സ്‌പെഷ്യൽ ബസുകൾ കാവിലേക്ക് സർവ്വിസ് നടത്തും. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം പോലീസ് ,ആരോഗ്യം ,വനം ,റവ ന്യൂ ,ഫയർ ഫോഴ്‌സ് ,എക്‌സൈസ് വിഭാഗങ്ങൾ ഭക്തരുടെ സുരക്ഷയ്ക്ക് വേണ്ടി ക്രമീകരണങ്ങൾ ചെയ്തു .അടിയന്തിര സാഹചര്യം വിലയിരുത്തുവാൻ റവ ന്യൂ വിഭാഗം ചുമതല വഹിക്കും .നീന്തൽ പരിശീലനം ലഭിച്ച പത്ത് കാവ് സേവകർ നദീ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകും .എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും അന്ന ദാനം വഴിപാടായി നൽകും .വന്യ ജീവികളുടെ നിലനിൽപ്പിനും ഐശ്വര്യത്തിന് വേണ്ടി വനത്തിൽ പ്രത്യേക പൂജയും കാട്ടാനകൾക്ക് പ്രകൃതി വിഭവങ്ങൾ അടങ്ങിയ ആനയൂട്ട് ചടങ്ങും നടക്കും .
English summary
Pathanamthitta Local News about Karkidakavavu bali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X