പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ഇബിയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ്, പൊതുജനങ്ങൾ താഴെപറയുന്ന നിർദേശങ്ങൾ പാലിക്കണം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട:പ്രളയക്കെടുതി നേരിട്ട സാഹചര്യത്തിൽ വൈദ്യുത ഉപകരണങ്ങൾ കേടുവന്നിരിക്കാൻ സാധ്യതയുള്ളതിനാൽ കെഎസ്ഇബി പൊതുജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകി.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനർജി മീറ്റർ, ഇഎൽസിബി, എംസിബി, സ്വിച്ചുകൾ, പ്ലഗ്ഗുകൾ തുടങ്ങിയവയിൽ വെള്ളവും ചെളിയും കയറാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി പ്രവഹിപ്പിക്കമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ താഴെപറയുന്ന നിർദേശങ്ങൾ പാലിക്കണം.

KSEB

1) വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതിനാൽ ഏതുസമയത്തും ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. വീടിന്റെ പരിസരത്ത് സർവീസ് വയർ/ലൈൻ കമ്പി / എർത്ത് കമ്പി ഇവ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ കണ്ടാൽ അതിൽ സ്പർശിക്കരുത്. ഇക്കാര്യം ഉടൻ കെഎസ്ഇബി ഓഫീസിലോ 9496061061 എന്ന നമ്പരിലോ അറിയിക്കണം.

2) മീറ്റർ ബോക്‌സിൽ എനർജി മീറ്ററിനോട് ചേർന്നുള്ള ഫ്യൂസുകൾ ഊരിമാറ്റി മെയിൻ സ്വിച്ച്/ഇഎൽസിബി ഓഫ് ചെയ്ത ശേഷം മാത്രമേ വീട് ശുചീകരണം ആരംഭിക്കാവൂ. അതോടൊപ്പം ഇൻവർട്ടർ/സോളാർ സിസ്റ്റം ഉള്ളവർ അത് ഓഫ് ചെയ്ത് ബാറ്ററി കണക്ഷൻ വിച്ഛേദിക്കണം.

3) സുരക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി ജെസിബി പോലുള്ള ഉപകരണങ്ങൾ പ്രവ ർത്തിപ്പിക്കമ്പോഴോ മഴവെള്ളപ്പാച്ചിലിലോ എർത്തിംഗ് സംവിധാനത്തിന് കേട് പറ്റാൻ സാധ്യതയുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലെയും എർത്ത് ഇലക്‌ട്രോഡിന്റെ സ്ഥിതി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

4) വീടുകളിലും സ്ഥാപനങ്ങളിലും വച്ചിട്ടുള്ള വൈദ്യുതി പാനലുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ ചെളിയോ നനവോ ഇല്ലാത്തവിധം പാനലുകൾ വൃത്തിയാക്കി ഇൻസലേഷൻ റസിസ്റ്റന്റ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇൻസലേഷൻ റസിസ്റ്റന്റ് പരിശോധിക്കുവാൻ വയർമാന്റെ സേവനം ഉപയോഗിക്കണം. വെള്ളം ഇറങ്ങിയാലും ചിലപ്പോൾ കൺസീൽഡ് അല്ലാതെയുള്ള പൈപ്പിനുള്ളിൽ വെള്ളം നിൽക്കാൻ സാധ്യതയുള്ളതിനാൽ ഷോർട്ട്‌സർക്യൂട്ട് ആകാൻ സാധ്യതയുണ്ട്.

5) പാനലുകളിലെ എനർജി മീറ്റർ, എംസിബി, എംസിസിബി എന്നിവയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പറ്റാത്ത പക്ഷം അവ മാറ്റി സ്ഥാപിക്കണം.

6) എ്ര്രചി/എൽറ്റി കേബിളുകൾ വഴി വൈദ്യുതി എത്തുന്ന വീടുകളിൽ കേബിളുകൾക്ക് കേടുപാടണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എൽറ്റി കേബിളുകൾ 500 വോൾട്ട് ഇൻസലേഷൻ ടെസ്റ്റർ ഉപയോഗിച്ചും എ്ര്രച്ചി കേബിളുകൾ 5000 വോൾട്ട് ഇൻസലേഷൻ ടെസ്റ്റർ ഉപയോഗിച്ചും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.

7) സബ് പാനൽ, ഡിബി എന്നിവ ഓഫ് ചെയ്തതിന് ശേഷമേ മെയിൻസ്വിച്ച് ഓൺ ചെയ്യാൻ പാടുള്ളൂ. ഇതിന് ശേഷം ഡിബിയിലെ ഇഎൽസിബി ഓൺ ചെയ്ത് ടെസ്റ്റ് ബട്ടൺ അമർത്തി ഇതിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. ഇഎൽസിബി പ്രവർത്തനക്ഷമമാണെങ്കിൽ ഓരോരോ എംസിബികളായി ഓൺ ചെയ്യണം.

8) വെള്ളത്തിൽ മുങ്ങിയ വൈദ്യുതി ഉപകരണങ്ങൾ പ്ലഗ്ഗിൽ ഘടിപ്പിക്കുന്നതിന് മുമ്പ് പ്രവ ർത്തനക്ഷമത ഉറപ്പുവരുത്തണം.

9) ഇഎൽസിബി പ്രവർത്തനക്ഷമമല്ലെങ്കിൽ അത് ബൈപാസ് ചെയ്ത് വൈദ്യതി കടത്തിവിടാൻ ശ്രമിക്കരുത്.

10)പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ വീടുകളുടെ ശുചീകരണം നടക്കമ്പോൾ ആ ടീമിൽ വയറിംഗിൽ പരിചയമുള്ളവരെയും ഉൾക്കൊള്ളിക്കണം.

ഇഎൽസിബി പ്രവർത്തനക്ഷമമല്ലെങ്കിലോ പുതിയവ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലോ പ്രളയത്താൽ ദുരിതം അനുഭവിച്ച ജനങ്ങൾക്ക് അത്യാവശ്യം വെളിച്ചം നൽകാനുള്ള സൗകര്യം കെഎസ്ഇബി ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Pathanamthitta Local News; KSEB's warning to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X