Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതബാധിത മേഖലകളിൽ സാന്ത്വനമായി കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലർമാർ

പത്തനംതിട്ട:'ഞങ്ങളുടെ സർട്ടിഫിക്കറ്റ് മുഴുവൻ വെള്ളത്തിൽ പോയില്ലേ ചേച്ചീ, ഇനി പെട്ടെന്ന് ഒരു ജോലിക്ക് ശ്രമിക്കുന്നതെങ്ങനെയാണ്? സർട്ടിഫിക്കറ്റുകൾ പോയവർക്ക് അത് പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തിട്ടുണ്ടല്ലോ'. എൻജിനീയറിംഗും നേഴ്‌സിംഗുമൊക്കെ പാസായി ജോലിക്ക് ശ്രമിക്കുന്ന പ്രളയബാധിത മേഖലയിലെ കുട്ടികൾ കൗൺസിലിംഗിനിടെ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ അർച്ചനയോട് ചോദിച്ച ചോദ്യവും അവരുടെ ഇടയിൽ നിന്ന് ഒരാൾതന്നെ നൽകിയ മറുപടിയുമാണിത്.

മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം

പ്രളയാനന്തരം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കൗൺസിലിംഗ് നടത്തുമ്പോഴാണ് അർച്ചനയേപ്പോലുള്ള കൗൺസിലർമാർക്ക് ഇത്തരം അനവധി ചോദ്യങ്ങൾ നേരിടേണ്ടിവന്നത്. എന്നാൽ കുടുംബശ്രീയുടെ നിരന്തരമായ കൗൺസിലിംഗ് ഇതുപോലു ള്ള നൂറുകണക്കിന് കുട്ടികൾക്ക് ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പ്രതീക്ഷകൾ നൽകി.

Palakkad relief camp

പ്രളയം തകർത്തെറിഞ്ഞ അവരുടെ കണ്ണുകളിലെ പ്രതീക്ഷകളും മനസിലെ ഊർജവുമെല്ലാം വീണ്ടുടുക്കുകയാണ് കുടുംബശ്രീ കൗൺസിലർമാരുടെ ദൗത്യം. അപ്രതീക്ഷിതമായെത്തിയ പ്രളയദുരന്തത്തിൽ കിടപ്പാടം ഉൾപ്പെടെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സാന്ത്വനത്തിന്റെ കരസ്പർശം നൽകി അവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 30ഓളം കമ്മ്യൂണിറ്റി കൗൺസിലർമാരാണ് ദുരിതം വിതച്ച മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവ ർത്തിക്കുന്നത്. ദുരിതമേഖലയിലെ പുരുഷന്മാർക്കും കൗൺസിലിംഗ് നൽകുന്നുണ്ട്. ഇതിനായി കുടുംബശ്രീ സ്‌നേഹിത ജൻഡർ ഹെൽപ്പ് ഡസ്കുകളിലെ കൗൺസിലർമാരുടെയും പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ജൻഡർ റിസോഴ്‌സ് സെന്ററുകളുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കൗമാരക്കാരായ പെൺകുട്ടികൾക്ക് മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പഠിക്കുന്നതിനുമുള്ള പിന്തുണാസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് സമൂഹത്തിന്റെ കൈത്താങ്ങാണ് ആവശ്യം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കൗൺസിലിംഗ് ആരംഭിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.സാബിർ ഹുസൈൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+