പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനങ്ങളെ കാക്കാൻ കുടുംബശ്രീയുടെ ഹർഷം പദ്ധതി; വയോജനങ്ങൾക്കും രോഗികൾക്കും മികച്ച പരിചരണം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വയോജനങ്ങൾക്കും രോഗികൾക്കും മികച്ച പരിചരണം ലഭ്യമാക്കാൻ ജില്ലയിൽ നടപ്പാക്കിയ കാക്കും കരങ്ങൾ പദ്ധതി വിജയമായതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹർഷം എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നു. 201516 കാലയളവിൽ ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വയോജന പരിപാലനം എന്ന ആശയം മന്നോട്ട് വച്ച് കാക്കും കരങ്ങൾ പദ്ധതിക്ക് കുടുംബശ്രീ രൂപം നൽകിയത്.

പ്രായാധിക്യം മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സേവനത്തിന് സന്നദ്ധരായ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് മുപ്പത്തിയഞ്ച് പേരെ തിരഞ്ഞെടുത്ത് അൻപത് ദിവസം നീണ്ട് നിൽക്കുന്ന പരിശീലനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് നൽകി.

Pathanamthitta

ഇത്തരത്തിൽ അടിസ്ഥാന പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് സേവനദാതാക്കളായി ജില്ലയിൽ ഉപയോഗിക്കുന്നത്. വയോജനങ്ങളായ ദമ്പതികൾ മാത്രമുള്ള വീടുകളിൽ അവർക്ക് ആവശ്യമായ കൗൺസിലിംഗ്, മറ്റ് സഹായങ്ങൾ എന്നിവ നൽകുന്നതിനുള്ള പരിശീലനവും കുടുംബശ്രീ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.

മികച്ച പരിശീലനം നൽകി കുടുംബശ്രീ അംഗങ്ങളെ കെയർ ഗീവർമാരാക്കിയാണ് സംസ്ഥാനത്ത് ഹർഷം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീയുടെ ശൃംഖലാസംവിധാനവും ജനപിന്തുണയും പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. കുടുംബശ്രീ അംഗങ്ങൾക്ക് ഇതിലൂടെ മെച്ചപ്പെട്ട ജീവിതമാർഗം കണ്ടെത്താൻ കഴിയും.

ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിപ്പ്, ഗാർഹിക വയോജന പരിപാലനം, ഗാർഹിക രോഗി പരിചരണം, ലഘുവ്യായാമങ്ങൾ, ഫിസിയോതെറാപ്പി, യോഗ, കൃത്യമായ ഇടവേളകളിൽ ആഹാരം, മരുന്ന് നൽകൽ, ഷുഗർ, രക്തസമ്മർദ്ദം തുടങ്ങിയവയുടെ പരിശോധന, തുടങ്ങിയവയാണ് കെയർ ഗീവർമാരുടെ പ്രധാനപ്പെട്ട ചുമതലകൾ. പരിചരണത്തിന് കെയർ ഗീവർമാരെ മണിക്കൂറുകളുടെ അടിസ്ഥാനത്തിലും ലഭ്യമാക്കും.

ഇത്തരം സേവനങ്ങൾക്ക് നൽകേണ്ട ഫീസ് മണിക്കൂറുകൾക്കടിസ്ഥാനത്തിൽ വ്യത്യസ്തവുമായിരിക്കും. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസാണ് പദ്ധതി പരിശീലനത്തിനാവശ്യമായ ഫണ്ട് നൽകുന്നത്. ഹർഷം പദ്ധതി നടപ്പാകുന്നതോടെ പരിശീലനം ലഭിച്ച കൂടുതൽ സേവനദാതാക്കൾ സംസ്ഥാനത്ത് ഉണ്ടാകും.

English summary
Pathanamthitta Local News about kudumbasree's 'Kakkum karangal'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X