Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽ​ഡി​എ​ഫ്​ അം​ഗ​ങ്ങൾ​ നഗരസഭാ കൗ​ൺ​സിൽ​ യോ​ഗം​ ബ​ഹി​ഷ്​ക​രി​ച്ചു: വഴിവിളക്കുകള്‍ പണിമുടക്കി!

പ​ത്ത​നം​തി​ട്ട: ​ന​ഗ​ര​സ​ഭ​ ഭ​ര​ണ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ​ മേ​ഖ​ല​ക​ളിൽ​ കെ​ടു​കാ​ര്യ​സ്ഥ​ത​ നി​ല​നിൽ​ക്കു​മ്പോൾ​ ഇ​തി​ന്​ ശാ​ശ്വ​ത​മാ​യ​ പ​രി​ഹാ​രം​ കാ​ണാ​ത്ത​തിൽ​ പ്ര​തി​ഷേ​ധി​ച്ച്​ എൽ​ഡി​എ​ഫ്​ അം​ഗ​ങ്ങൾ​ കൗ​ൺ​സിൽ​ യോ​ഗം​ ബ​ഹി​ഷ്​ക​രി​ച്ചു.​
ന​ഗ​ര​ത്തിൽ​ ഉൾ​പ്പെ​ടെ​ എ​ല്ലാ​ വാർ​ഡു​ക​ളി​ലും​ വ​ഴി​വി​ള​ക്കു​കൾ​ ക​ത്താ​തി​രു​ന്നി​ട്ട്​ മാ​സ​ങ്ങ​ളാ​യി.​ ട്യൂ​ബും​ മ​റ്റു​ സാ​ധ​ന​ങ്ങ​ളും​ എ​ത്തി​ക്കാ​ൻ ടെ​ൻഡർ​ ചെ​യ്​തി​ട്ടും​ മാ​സ​ങ്ങ​ളാ​യി.​ വ​ഴി​വി​ള​ക്കു​ക​ള​ടെ​ പ​രി​പാ​ല​ന​ത്തി​നാ​യി​ ക​രാർ​ ചെ​യ്യു​ന്ന​ ന​ട​പ​ടി​കൾ​ മൂ​ന്ന്​ മാ​സ​മാ​യി​ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.​ വ​ഴി​വി​ള​ക്ക്​ ക​ത്താ​ത്ത​തി​നാൽ​ മി​ക്ക​ വാർ​ഡു​ക​ളി​ലും​ ജ​നം​ കൗ​ൺ​സി​ലർ​മാ​രോ​ട്​ സ്ഥി​ര​മാ​യി​ പ​രാ​തി​ പ​റ​യു​ക​യാ​ണ്.​ നി​ര​ന്ത​ര​മാ​യി​ ഈ​ ആ​ക്ഷേ​പം​ ഉ​യർ​ത്തി​യി​ട്ടും​ ഇ​ത്​ ക​ണ്ടി​ല്ലെ​ന്നാ​ണ്​ ന​ടി​ക്കു​ന്ന​ത്.​ ഇ​ത്​ രാ​ഷ്ട്രീ​യ​ക​ക്ഷി​ ഭേ​ത​മെ​ന്യേ​ മു​ഴു​വ​ൻ കൗ​ൺ​സി​ലർ​മാ​രും​ ഉ​ന്ന​യി​ച്ചു.​

മ​ഴ​ക്കാ​ല​ പൂർ​വ​ ശു​ചീ​ക​ര​ണ​ പ്ര​വർ​ത്ത​നം​ താ​റു​മാ​യി​രി​ക്കു​ക​യാ​ണ്.​ മാ​ലി​ന്യ​ പ്ര​ശ്​​നം​ രൂ​ക്ഷ​മാ​യ​ ന​ഗ​ര​ത്തിൽ​ മാ​ലി​ന്യ​ ശേ​ഖ​ര​ണ​വും​ സം​സ്​ക​ര​ണ​വും​ അ​വ​താ​ള​ത്തി​ലാ​യ​ സാ​ഹ​ച​ര്യ​ത്തിൽ​ ശു​ചീ​ക​ര​ണ​ പ്ര​വർ​ത്ത​നം​ താ​ളം​ തെ​റ്റി​യ​ത്​ കൂ​ടു​തൽ​ പ്ര​ശ്​​ന​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.​ ഇ​തെ​ല്ലാം​ പ​രി​ഹ​രി​ച്ച​ട്ട്​ പു​തി​യ​ അ​ജ​ണ്ട​കൾ​ ചർ​ച്ച​ ചെ​യ്​താൽ​ മ​തി​യെ​ന്ന്​ എൽ​ഡി​എ​ഫ്​ അം​ഗ​ങ്ങൾ​ പ​റ​ഞ്ഞു.​ അ​ധി​കാ​ര​ കൈ​മാ​റ്റ​ത്തി​ന്റെ​ പേ​രി​ലു​ള്ള​ ത​മ്മി​ല​ടി​ ഭ​ര​ണ​ത്തെ​യാ​കെ​ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​

pathanamthitta

ക​ഴി​ഞ്ഞ​ സാ​മ്പ​ത്തി​ക​ വർ​ഷം​ ചെ​ല​വ​ഴി​ക്കു​ന്ന​തിൽ​നി​ന്ന്​ ആ​റ​ര​ കോ​ടി​ രൂ​പ​ ന​ഷ്ട​പ്പെ​ടു​ത്തി​യ​ വി​ഷ​യ​ത്തെ​ സം​ബ​ന്ധി​ച്ച്​ അ​വ്യ​ക്ത​ത​യോ​ടെ​യാ​ണ്​ ചെ​യർ​പേ​ഴ്​​സ​ണും​ സെ​ക്ര​ട്ട​റി​യും​ മ​റു​പ​ടി​ പ​റ​ഞ്ഞ​ത്.​ തു​ക​ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി​ വൈ​സ്​ ചെ​യർ​മാ​ൻ ന​ട​ത്തി​യ​ കു​റ്റ​സ​മ്മ​തം​ ഭ​ര​ണ​ നേ​തൃ​ത്വ​ത്തി​ന്റെ​ പി​ടി​പ്പി​കേ​ടാ​ണ്.​ സ്വ​കാ​ര്യ​ ബ​സ്​​സ്​റ്റാ​ൻഡി​ന്റെ​ ശോ​ച്യാ​വ​സ്ഥ​യ്​ക്കും​ പ​രി​ഹാ​ര​മി​ല്ല.​ ന​ഗ​ര​ത്തി​ലെ​ വ​ഴി​യോ​ര​ ക​ച്ച​വ​ട​ക്കാ​രെ​ ഒ​ഴി​വാ​ക്കി​യ​തിൽ​ പ​ക്ഷ​പാ​തം​ കാ​ണി​ക്കു​ന്ന​തി​നെ​തി​രെ​യും​ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യർ​ന്നു​ വ​ന്ന​ത്.​ വ​ൻകി​ട​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ചി​ല​ തൽ​പ​ര​ക​ക്ഷി​ക​ളു​ടെ​യും​ കൈ​യേ​റ്റ​ങ്ങൾ​ കാ​ണാ​തി​രി​ക്കു​ക​യും​ പാ​വ​പ്പെ​ട്ട​ ക​ച്ച​വ​ട​ക്കാ​രെ​ ഒ​ഴി​വാ​ക്കു​ക​യും​ ചെ​യ്​ത​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​

ഭ​ര​ണ​ നേ​തൃ​ത്വ​ത്തി​ന്റെ​ ഈ​ ന​ട​പ​ടി​യിൽ​ പ്ര​തി​ഷേ​ധി​ച്ച്​ എൽ​ഡി​എ​ഫ്​ അം​ഗ​ങ്ങൾ​ കൗ​ൺ​സിൽ​ ബ​ഹി​ഷ്​ക​രി​ച്ചു.​ ന​ടു​ത്ത​ള​ത്തിൽ​ ഇ​റ​ങ്ങി​ മു​ദ്രാ​വാ​ക്യം​ വി​ളി​ച്ചു.​ ന​ഗ​ര​സ​ഭ​ ഓ​ഫീ​സി​ന്​ മു​ന്നിൽ​ ധർ​ണ​ ന​ട​ത്തി.​ എൽ​ഡി​എ​ഫ്​ പാർ​ല​മെ​ന്റ​റി​ പാർ​ടി​ നേ​താ​വ്​ പി​ കെ​ അ​നീ​ഷ്,​ സെ​ക്ര​ട്ട​റി​ പി​ വി​ അ​ശോ​ക്​കു​മാർ,​ കൗ​ൺ​സി​ലർ​മാ​രാ​യ​ വി​ മു​ര​ളീ​ധ​ര​ൻ,​ ആർ​ ഹ​രീ​ഷ്,​ വി​ ആർ​ ജോ​ൺ​സ​ൺ,​ ശോ​ഭ​ കെ​ മാ​ത്യു,​ ശു​ഭ​കു​മാർ​ എ​ന്നി​വർ​ സം​സാ​രി​ച്ചു.​

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+