പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എലിപ്പനിക്കെതിരേ മുൻകരുതൽ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട; എലിപ്പനി പടരാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും രോഗപ്രതിരോധബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുകയാണെന്നും ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. എലിപ്പനി മൂലം ഒരു മരണമാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. സംശയാസ്പദമായ രണ്ടു മരണങ്ങളുണ്ട്. ജില്ലയിൽ 26 എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമേ 28 സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു നിരീക്ഷിച്ചു വരുകയാണ്.

 rat-fever-

എലിപ്പനിക്കെതിരേ ബോധവത്കരണ, രോഗപ്രതിരോധ പ്രവർത്തനം നടത്തുന്നതിന് മൂന്നു വീടുകൾക്ക് ഒരു സ്‌ക്വാഡ് എന്ന നിലയിൽ 1588 ടീമുകൾക്ക് തദ്ദേശഭരണ വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ആശാപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരുമാണ് സ്‌ക്വാഡിലുള്ളത്. ഇതു നിരീക്ഷിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ടാവും. എലിപ്പനിക്കെതിരായ ഡോക്‌സിസൈക്ലിൻ ടാബ്‌ലറ്റ് ആവശ്യത്തിനുണ്ട്. രണ്ടു ലക്ഷം ടാബ്‌ലറ്റ് കൂടി കൂടുതലായി കൊണ്ടുവരും. നിലവിലുള്ള 55 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും കൂടാതെ ഏഴോളം ആശുപത്രികളിലും എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ പ്രളയബാധിത മേഖലയിൽ ആരോഗ്യവകുപ്പിന്റെ ഒൻപത് പുതിയ ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. കൂടുതൽ ശ്രദ്ധ വേണ്ട സ്ഥലങ്ങളിലാണ് ഒൻപത് ക്ലിനിക്കുകൾ തുടങ്ങിയിട്ടുള്ളത്. അഞ്ച് മൊബൈൽ ക്ലിനിക്കുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തിരുവല്ല, കോഴഞ്ചേരി മേഖലകളിലാണ് എലിപ്പനി കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജയും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷനുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നത്. നൂറു വീടുകൾക്ക് ഒരു ടീം എന്ന നിലയിൽ ആരോഗ്യപ്രവർത്തകർ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒരു വീട് കയറുന്ന രീതിയിലാണ് പ്രവർത്തനം നടക്കുന്നത്. തദ്ദേശഭരണ വകുപ്പിന്റെ സ്‌ക്വാഡിനു പുറമേയാണ് ആരോഗ്യവകുപ്പിന്റെ ഈ ടീം പ്രവർത്തിക്കുന്നത്.

 ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'... സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ... ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'... സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദം


ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടന്നു വരുകയാണ്. ജില്ലയിൽ 13,000 പേർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടാകും. കൂടുതൽ സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് പ്രളയബാധിതരുടെ വിവരങ്ങൾ കംപ്യൂട്ടറിലേക്ക് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ക്യാമ്പുകളിൽ വരാതെ വീടുകളിൽ താമസിച്ച ആളുകളും, മറ്റു സ്ഥലങ്ങളിൽ ക്യാമ്പായി താമസിച്ചവരും പ്രളയബാധിതരാണ്. ഇങ്ങനെയുള്ളവരുടെ വിവരം വാർഡ് മെമ്പർ, പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി നൽകേണ്ടതുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ലെങ്കിൽ അനർഹരായവരിലേക്ക് പണം എത്താൻ സാധ്യതയുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെ പല ക്യാമ്പുകളിൽ കഴിഞ്ഞവരുണ്ട്. ഇങ്ങനെയുള്ള വിവരം ഇരട്ടിപ്പ് വരാതെ ഒഴിവാക്കുന്നതിനും കർശനമായ പരിശോധന ആവശ്യമാണ്. ശേഖരിച്ച വിവരം ലഭ്യമാണെങ്കിൽ പോലും ഓരോ കേസും പ്രത്യേകമായി പരിശോധിക്കാതെ ഫണ്ട് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു കൊണ്ടാണ് സമയമെടുക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പുകളിൽ ഉണ്ടായിരുന്ന 25500 പേർക്ക് ടേക്ക് ഹോം കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനു പുറമേ വീടുകളിലും മറ്റ് സ്ഥലങ്ങളിലും താമസിച്ചവർക്കും കിറ്റ് നൽകി. ഇതുപ്രകാരം ഇരുപതിനായിരത്തോളം പേർക്കു കൂടി കിറ്റ് നൽകി. ഇതുവരെ ആകെ 44500 കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

English summary
Pathanamthitta Local News:leptosperosis precautions should taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X