പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒബിസി പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് വായ്പാ പദ്ധതി: 20 ലക്ഷം രൂപ വരെ വായ്പ!!

  • By Desk
Google Oneindia Malayalam News

പത്തനം​തിട്ട: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പയ്ക്ക് അപേക്ഷിക്കാം. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനു മുകളിൽ 20 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരിക്കിലുമാണ് വായ്പ അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 40 വയസ്.

loan-15

ഈ പദ്ധതി പ്രകാരം മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്‌​ളിനിക്ക്, വെറ്റിനറി ക്‌​ളിനിക്ക്, സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി, ആർക്കിടെക്ച്ചറൽ കൺസട്ടൻസി, ഫാർമസി, സോഫ്റ്റ് വെയർ ഡവലപ്‌​മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്‌​നെസ്സ് സെന്റർ, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യു കൾച്ചർ ഫാം, വീഡിയോ പ്രോഡക്ഷൻ യൂണിറ്റ് എഞ്ചിനീയറിംഗ് വർക്ക്‌​ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുഭോക്താവ് കണ്ടെത്തണം. വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) അനുവദിക്കും. അപേക്ഷാഫോറവും കൂടുതൽ വിവരവും വെബ്‌​സൈറ്റിൽ ലഭിക്കും.
English summary
Pathanamthitta Local News loan scheme for obc start up projects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X