പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോട്ടറിയടിച്ചു... പക്ഷേ കിട്ടിയത് മുട്ടൻ അടി, അതും എസ്ഐ വക, സംഭവം പത്തനംതിട്ടയിൽ!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഒന്നാം സമ്മാനമടിച്ച ലോട്ടറിയുടെ കമ്മീഷൻ വാങ്ങുന്നതും സ്വപ്നം കണ്ടിരുന്ന മോനായിക്ക് കിട്ടിയത് എസ് ഐയുടെ ക്രൂര മർദ്ദനം. ഒന്നാം സമ്മാനമായ എൺപത് ലക്ഷം രൂപയുടെ കാരുണ്യ പ്ലസ് ലോട്ടറിക്ക് ഒരു അവകാശി കൂടി എത്തിയതാണ് പുലിവാലായത്.ഭാഗ്യം വിറ്റ കച്ചവടക്കാരന് വെള്ളിയാഴ്ച്ച ദൗർഭാഗ്യത്തിൻറ്റെ ദിനമായിരുന്നു.

<strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം</strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന മോനായി എന്ന് വിളിക്കുന്ന പി മീരാസാഹിബിനെയാണ് പത്തനംതിട്ട എസ് ഐ യു ബിജു മർദിച്ച്‌ അവശനാക്കിയത്. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച്‌ ഗാന്ധി സ്വകൊയറിനു മുന്നിൽ ലോട്ടറി ജീവനക്കാർ നടത്തിയ പ്രതിഷേധം സി ഐ ടി യു ഏരിയ സെക്രട്ടറി എസ് മീരാസാഹിബ് ഉദ്‌ഘാടനം ചെയ്തു.

Manoyi

ഓട്ടോ ഡ്രൈവറായ മലയാലപ്പുഴ സ്വദേശി അജി പത്തനംതിട്ട പോലീസിൽ നൽകിയ പരാതിയിലാണ് എസ് ഐ യു ബിജു മോനായിയെ കസ്റ്റഡിയിൽ എടുക്കുന്നത്.ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തൻറ്റെയാണെന്നും അത് നോക്കാൻ ഏൽപ്പിച്ചപ്പോൾ മോനായി തട്ടി എടുത്തതാണെന്നും പറഞ്ഞാണ് അജി പോലീസിൽ പരാതി നൽകിയത്.താൻ വിൽക്കാൻ നൽകിയ ടിക്കറ്റാണെന്നും പൂങ്കാവ് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും മോനായി എസ് ഐയോട് പറഞ്ഞു എങ്കിൽ സമ്മാനക്കാരനെ നേരിൽ കാണിക്കണമെന്നും പറഞ്ഞ് എസ് ഐ മോനായിയുമായി പൂങ്കാവിലേക്ക് പുറപ്പെട്ടു അന്വേഷണത്തിനൊടുവിൽ മല്ലിശേരി ളാക്കൂർ രാജ്ഭവനിൽ രാജ്‌കുമാറിൻറ്റെ വീട്ടിലെത്തി.

ഒന്നാം സമ്മാനം തനിക്കാണ് ലഭിച്ചതെന്നും സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചെന്നും രാജ്കുമാർ പറഞ്ഞതോടെ എസ് ഐ മോനായിയുമായി തിരികെ സ്റ്റേഷനിലേക്ക് പോകുകയും മോനായിയുടെ ഭാര്യയുടെ ജാമ്യത്തിൽ വിട്ടയച്ചു.മർദ്ദനത്തിൽ മുഖത്തിനും അടിവയറിനും പരിക്കുപറ്റിയ മോനായി ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച കച്ചവടത്തിനായി വാങ്ങിയ പതിനാറായിരം രൂപയുടെ ലോട്ടറി ടിക്കറ്റും മോനായിക്ക് വിൽക്കാൻ കഴിഞ്ഞില്ല അകാരണമായി മർദിച്ച എസ് ഐ യു ബിജുവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ വീണാ ജോർജ്ജിനും പോലീസ് ചീഫിനും മോനായി പരാതി നൽകി.പ്രതിഷേധ യോഗത്തിൽ മീരാൻ,ശ്രീനിവാസൻ,കനി എന്നിവർ സംസാരിച്ചു .

English summary
Pathanamthitta Local News about man attacked by SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X