Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി മാത്യു ടി തോമസ്

പത്തനംതിട്ട: പ്രളയക്കെടുതി നേരിട്ട ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പ്രളയ ദുരിതം ഏറ്റവും രൂക്ഷമായ സമയത്ത് 500 ല്‍ അധികം ക്യാമ്പുകളിലായി 1,33000 ഓളം പേര്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ക്യാമ്പുകളുടെ എണ്ണം ജില്ലയില്‍ 26 ക്യാമ്പുകളിലായി 3553 പേര്‍ മാത്രമാണ് ഉള്ളത്.

ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിയുന്നതിനുള്ള സാധനങ്ങള്‍ ടേക്ക് ഹോം കിറ്റുകളായി നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ തുറന്നാല്‍ ഉടന്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയവരുടെ അക്കൗണ്ടുകളില്‍ 10,000 രൂപ നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി പുനരധിവാസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Mathew T Thomas

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ക്ക് ചെവികൊടുക്കാതെ നാട് ഒറ്റമനസ്സോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കണം. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാനുള്ള സമഗ്ര നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ടീമുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും എത്തിയിട്ടുള്ള മെഡിക്കല്‍ ടീമുകള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

മെഡിക്കല്‍ ടീമുകളുടെ ഏകോപനം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ചുമതലയിലാണ് നടക്കുന്നത്. സന്നദ്ധ സംഘടനകളും മറ്റും കുപ്പിവെള്ളം വിവധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് തികയാത്തതിനാല്‍ വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ചു കൊടുക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വിതരണ ശൃംഖല ഇല്ലാത്ത സ്ഥലങ്ങളിലെ കിണറുകള്‍ അടിയന്തരമായി വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്നുള്ള ശുചീകരണത്തില്‍ വലിയ പങ്കാളിത്തമാണ് ദൃശ്യമാകുന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 6757 വനിതകളാണ് പുളിക്കീഴ് ബ്ലോക്കിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്. ഇവര്‍ രണ്ട് ദിവസം കൊണ്ട് പെരിങ്ങര, നിരണം, കടപ്ര, കുറ്റൂര്‍, എന്നീ പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശത്തെയും അയ്യായിരത്തോളം വീടുകള്‍ ശുചിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ തിരുവല്ലയിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

ഇത്തരത്തിലുള്ള പങ്കാളിത്തം പുനരധിവാസ പ്രവര്‍ത്തനങ്ങൡും ഉണ്ടാകുമെന്ന് ഉറപ്പാക്കണം. ശുചീകരണത്തിന് വിദ്യാര്‍ഥികള്‍ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്നത് ജനകീയ പങ്കാളത്തത്തിന്റെ തെളിവാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സൈന്യം, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനവും എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.


Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+