പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മന്ത്രി മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കടപ്ര കണ്ണശ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സംസ്ഥാന സർക്കാരി ന്റെ മികവിന്റെ കേന്ദ്രമാക്കൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ മൂന്നുനില കെട്ടിടത്തിന്റെയും കിച്ചൺ ബ്ലോക്കിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ഇന്ന് കൂടുതൽ വിദ്യാർഥികൾ ആകർഷിക്കപ്പെടുന്നുണ്ട്. 1.45 ലക്ഷം വിദ്യാർഥികൾ അൺഎയിഡഡ് സ്‌കൂളുകൾ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലേക്ക് എത്തി. ഇനിയും ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കണ്ണശ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ വിജയത്തിന് ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

mat-25

ജില്ലയുടെ നദീപുനരുജ്ജീവന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ കൂട്ടായ്മ നാം കണ്ടതാണ്. അത്തരത്തിൽ സമൂഹത്തിൽ എല്ലാവരും ഒത്തൊരുമിച്ചെങ്കിൽ മാത്രമേ പദ്ധതി വിജയം കണ്ടെത്തുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ പുതിയ ഹൈടെക് ക്ലാസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുമ ചെറിയാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേശ്വരി, വിവിധ തദ്ദേശഭരണ ഭാരവാഹികളായ ബിനിൽ കുമാർ, സൂസമ്മ പൗലോസ്, അഡ്വ.എം.ബി.നൈനാൻ, അംബികാമോഹൻ, വിജയകുമാരി, ഷാന്റി എബ്രഹാം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എ.ശാന്തമ്മ, പ്രിൻസിപ്പൽ കെ.ബീനാകുമാരി, ഹെഡ്മിസ്ട്രസ് കുമാരി എസ്.അനിത, പിറ്റിഎ പ്രസിഡന്റ് കെ.രാജൻ, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് എ.ജെ.രാജൻ ഐഎഎസ്, വികസന സമിതി വർക്കിംഗ് ചെയർമാൻ വി.എൻ.കാർത്തികേയൻ, സ്റ്റാഫ് സെക്രട്ടറി സിമീഷ് വി.ആന്റണി തുടങ്ങിയവർ സംസാരിച്ചു.

English summary
pathanamthitta local news mathew t Thomas about education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X