• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കെടുതി: പത്തനതിട്ടയെ ദുരിതമേഖലയായി പ്രഖ്യാപിക്കണമെന്ന് വികസന സമിതി, ധനസഹായത്തിനപേക്ഷ!

  • By desk

പത്തനംതിട്ട: അപ്പർകുട്ടനാട് അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിട്ട മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അർഹമായ ധനസഹായം ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്ന് ജില്ലാ വികസന സമിതി. ജില്ലയെ ദുരിത മേഖലയായി പ്രഖ്യാപിക്കാൻ മഴക്കെടുതി സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് നൽകുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടരുതെന്ന് വീണാജോർജ് എംഎൽഎയും ചിറ്റയം ഗോപകുമാർ എംഎൽഎയും യോഗത്തിൽ ആവശ്യപ്പെട്ടു.

നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൃഷിനാശവും റോഡുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ഇത് അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് അധികൃതരുടെ കൂട്ടായ പ്രയത്‌നം ആവശ്യമാണ്. അർഹരായവർക്കെല്ലാം സഹായധനം എത്രയും പെട്ടെന്ന് ലഭ്യമാക്കണം.

എലിക്കോട്, നീർവിളാകം, ഓതറ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇവിടെ ജനങ്ങളുടെ ദുരിതം വിട്ടൊഴിഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇവിടെ മെഡിക്കൽ ക്യാമ്പ് അടക്കമുള്ള സംവിധാനം ഒരുക്കണമെന്നും വീണാ ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. പലയിടത്തും കിണറുകളും ശൗചാലയങ്ങളും വെള്ളക്കെട്ടുകളാൽ ഉപയോഗശൂന്യമായിട്ടുണ്ട്. ഇവിടെ പമ്പ് സെറ്റ് ഉപയോഗിച്ച് കിണറുകളിലെ വെള്ളം വറ്റിച്ചശേഷമേ ഉപയോഗിക്കാൻ സാധിക്കൂ. എലിക്കോട് കോളനിയിൽ നേരിട്ട് സന്ദർശിച്ച് കാര്യം ബോധ്യപ്പെട്ടതാണെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എംഎൽഎ പറഞ്ഞു.

ഐരാണിക്കുഴിയിലെ ഇറിഗേഷൻ വകുപ്പിന്റെ ഷട്ടർ തുറക്കുന്നതിലെ സാങ്കേതിക വശങ്ങൾ പരിഹരിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാർ എം എൽഎ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ദീർഘവീഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണം. മഴക്കാലം കഴിഞ്ഞാൽ ഉടൻതന്നെ കൊടുമൺഒറ്റത്തേക്ക്, അടൂർശാസ്താംകോട്ട റോഡ്, കല്ലുകുഴിമലനട റോഡ്, ആനയടികൂടൽ തുടങ്ങി തകർന്നു കിടക്കുന്ന എല്ലാറോഡുകളുടെയും അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. അടൂർ ഗവ.ആശുപത്രിയുടെ മാലിന്യനിർമാർജന പ്ലാന്റിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പുതിയകാവ് ചിറ, നെടുംകുന്ന് മല ടൂറിസം പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നും എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലയിലെ തകർന്ന റോഡുകളുടെ നിർമാണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് രാജു എബ്രഹാം എം എൽ എ ആവശ്യപ്പെട്ടു. വനഭൂമിയോട് ചേർന്നുള്ള വസ്തുവിന് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് അനുവദിക്കുന്നതിൽ റവന്യൂ അധികൃതർ നടത്തുന്ന മെല്ലെപ്പോക്ക് സമീപനം മാറ്റണമെന്നും ഇത്തരം പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം എൽ എ പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ 47 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കുന്നതിന് അടിയന്തരമായി പന്നിവേലിച്ചിറ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തണം. കൂടംകുളം വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് വീടുകൾ, മരങ്ങൾ എന്നിവയ്ക്കും ടവർ നിർമിക്കുന്നതിനുള്ള സ്ഥലത്തിനുമുള്ള കോമ്പൻസേഷൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും എം എൽ എ പറഞ്ഞു.

കോന്നി താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള നഴ്‌സുമാരുടെയും ഇ സി ജി ടെക്‌നീഷ്യന്റെയും ഒഴിവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് അടൂർ പ്രകാശ് എം എൽ എ ആവശ്യപ്പെട്ടു. ഗ്രേഡ് രണ്ട് ഫാർമസിസ്റ്റ് ഒഴിവുകളിൽ ജില്ലയിൽ നിയമനം നടക്കുന്നില്ലെന്ന പരാതിയിൽ ഡി എം ഒ .യുടെ അടിയന്തര ശ്രദ്ധവേണം. കോന്നി ഫയര്‍‌സ്റ്റേഷന്റെ നിർമാണം അടിയന്തരമായി ആരംഭിക്കണം. ചിറ്റാർ ഗവ. ആശുപത്രിയുടെ നിർമാണം വേഗത്തിലാക്കണം. എലിമുള്ളും പ്ലാക്കൽ ഗവ.എച്ച് എസ് എസിലെ കിണർ നിർമാണവുമായി ബന്ധപ്പെട്ട ഫോറസ്റ്റ് വകുപ്പ് സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും എം എൽ എ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന പദ്ധതിയിൽ വിവിധ വകുപ്പുകൾ അധികമായി ചുമത്തുന്ന സെന്റേജ് ചാർജ് ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു.അങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും അവർ പറഞ്ഞു. ജില്ലയിലെ അനധികൃത മണലെടുപ്പും ഖനനവും നിയന്ത്രിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആന്റോആന്റണി എം പിയുടെ പ്രതിനിധി കെ ജയവർമ യോഗത്തിൽ ആവശ്യപ്പെട്ടു.

കെ എസ് ആർ ടി സിയുടെ തിരുവല്ല, മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും ജില്ലയുടെ കിഴക്കൻ പ്രദേശത്തേക്ക് രാത്രികാല സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ ഡി എം പി.റ്റി എബ്രഹാം, ജില്ലാ പ്ലാനിങ് ഓഫീസർ സോമസുന്ദരലാൽ, അടൂർ ആർ ഡി ഒ എം.എ റഹിം, തിരുവല്ല ആർ ഡി ഒ ടി.കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about natural disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X