പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്തളം നേച്ചർ ബാഗ് ഇനി ഓൺലൈനിലും; പിന്നിൽ കുടുംബശ്രീ...

  • By Desk
Google Oneindia Malayalam News

പന്തളം: നേച്ചർ ബാഗ് ഇനി ഇബ്രാൻഡിലും ഇസെയിൽസിലും. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തിൽ പന്തളം നഗരസഭ കമ്യൂണിറ്റി ഡെവലെപ്‌മെന്റ് സൊസൈറ്റിയിലെ അഞ്ച് വനിതകൾ ചേർന്ന് ആരംഭിച്ച നേച്ചർ ബാഗ് ആൻഡ് ഫയൽസ് യൂണിറ്റാണ് ഇമാർക്കറ്റിംഗ് രംഗത്തേക്ക് കടക്കുന്നത്. ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സാബിർ ഹുസൈൻ പറഞ്ഞു.

വനിതകളെ തൊഴിൽ പരിശീലിപ്പിച്ച് ജീവിതമാർഗം കണ്ടെത്താൻ സഹായിക്കുകയാണ് പന്തളം കുടുംബശ്രീയുടെ കീഴിലുള്ള തൊഴിൽ പരിശീലന കേന്ദ്രം. പ്രകൃതിയോടിണങ്ങി നിൽക്കുന്ന പേപ്പർ ബാഗുൾപ്പെടെയുള്ള വസ്തുക്കൾ ഉണ്ടാക്കാൻ ഇവിടെ പരിശീലനം നൽകുന്നു. മുളമ്പുഴയിലുള്ള നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ് എന്ന കുടുംബശ്രീ സംരംഭത്തിലാണ് ജില്ലാ മിഷൻ വഴി പരിശീലനം നൽകുന്നത്. ഷോപ്പ്ക്ലൂസ്.കോം , സ്‌നാപ്ഡീൽ, കുടുംബശ്രീ ഇഷോപ്പ് എന്നിവ വഴിയാണ് വിപണനം ഉദ്ദേശിക്കുന്നത്.

Pathanamthitta

പലവിധ അളവുകളിൽ തുണികൾ, കംപ്യൂട്ടർ ബാഗുകൾ, സ്കൂൾ കോളേജ് ബാഗുകൾ, പരിസ്ഥിതിസൗഹൃദ തുണി ബാഗുകൾ തുടങ്ങിയവയാണ് ഇമാർക്കറ്റ് വഴി ലഭ്യമാകുന്നത്. ആധുനിക സജ്ജീകരണങ്ങളോട് കൂടി തുടങ്ങിയിരിക്കുന്ന ഇയൂണിറ്റാണ് കഴിഞ്ഞ മൂന്ന് വർഷമായി പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയിൽ ജില്ലാ ഭരണകൂടത്തിന് തുണി സഞ്ചി നിർമിച്ചു നൽകുന്നത്. ലോട്ടറി ഏജന്റുമാരുടെ യൂണിഫോം വിവിധ സർക്കാർ സംഘടനകളുടെ പരിപാടികൾക്കുള്ള ബാഗുകൾ തുടങ്ങിയവയും യൂണിറ്റിൽ നിന്ന് നൽകുന്നുണ്ട്.

കംപ്യൂട്ടർ വൽക്കരിക്കപ്പെട്ട തയ്യൽ യന്ത്രങ്ങൾ ഉപയോഗിച്ച് സമയബന്ധിതമായി ഉത്പന്നങ്ങൾ നൽകുവാൻ ഈ യൂണിറ്റിന് ശേഷിയുണ്ട്. കുടുംബശ്രീയുടെ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകർക്ക് പരിശീലനം നൽകുന്ന ഏജൻസിയായി ഈ യൂണിറ്റ് മാറി കഴിഞ്ഞു. നിലവിൽ 35 പേർ പരിശീലനം നേടി. കുടനിർമാണത്തിനും പരിശീലനം നൽകി വരുന്നുണ്ട്.

കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭ്യമായ ഫണ്ടുപയോഗിച്ച് നേരിട്ട് 22 പേർക്കും നൂറ്റിയമ്പതോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. യൂണിറ്റിലെ ഒരാൾക്ക് ശരാശരി 15000 രൂപയിൽ കൂടുതൽ പ്രതിമാസം വരുമാനം ലഭ്യമാകും. സംസ്ഥാനത്തെ പ്രകൃതിസൗഹൃദമായ ഏറ്റവും നല്ല സ്ത്രീസംരംഭം എന്ന നിലയിൽ ജൂൺ ആറിന് മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചതോടൊപ്പം ജില്ലയിലെ ഏറ്റവും വലിയ കുടുംബശ്രീ സംരംഭം എന്ന ബഹുമതിയും ഈ യൂണിറ്റിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ ഒരു അപ്പാരൽ പാർക്കായി മാറാനുള്ള ശ്രമത്തിലാണ് ഈ യൂണിറ്റ്. ഇതിനാവശ്യമായ ഭൗതിക സാമ്പത്തിക സൗകര്യങ്ങൾ തയ്യാറാക്കി നൽകുന്നതിനുള്ള ശ്രമത്തിലാണ് പന്തളം നഗരസഭ.

English summary
Pathanamthitta Local News about nature bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X