പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത്യാധുനിക സംവിധാനങ്ങളി പത്തനംതിട്ടയിൽ പുതിയ പാര്‍ക്ക്; ചിലവ് 6.5 കോടി, നഗരസഭ അനുമതി നൽകി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളുള്ള പൊതു പാര്‍ക്ക് വരുന്നു. 6.5 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന നിര്‍ദിഷ്ട പാര്‍ക്കിനുള്ള സാങ്കേതിക അനുമതി നഗരസഭ കൗണ്‍സില്‍ നല്‍കി. റിങ് റോഡിനോടു ചേര്‍ന്ന് നഗരസഭ സ്റ്റേഡിയത്തിനു സമീപമാണ് മൂന്ന് ഏക്കറോളം സ്ഥലത്ത് പാര്‍ക്ക് വരുന്നത്. ഇതിന്റെ പ്ലാനുകള്‍, എസ്റ്റിമേറ്റ് എന്നിവ തീര്‍പ്പാക്കി അംഗീകരിക്കാനും ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനും കൗണ്‍സില്‍ അംഗീകാരമായി.

കാഞ്ഞിരപ്പള്ളിയിലുള്ള എഫ് ഫാക്ടറി ആര്‍ക്കിടെക്ട്‌സാണ് ഇതിന്റെ രൂപരേഖ തയാറാക്കി നല്‍കിയിരിക്കുന്നത്. പ്രാഥമിക എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. പാര്‍ക്കിനായി ആന്റോ ആന്റണി എംപി ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളതായി നഗരസഭാധ്യക്ഷ രജനി പ്രദീപ് പറഞ്ഞു. മറ്റ് എംപിമാരുടെ ഫണ്ടുകളും ഇതിനായി തേടും. നഗരസഭ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാന്‍ കഴിയില്ല.

Pathanamthitta

ഇല്ലാത്ത പക്ഷം ബാങ്ക് വായ്പ എടുത്താലേ പാര്‍ക്ക് യാഥാര്‍ഥ്യമാകു. കഴിഞ്ഞ നഗരസഭ ബജറ്റില്‍ ഇതിനായി ഏഴ് കോടി രൂപ വകയിരുത്തിയിരുന്നു. പടികളും കമാനവും ഉയര്‍ന്ന് പ്രവേശന കവാടം, ഇരുവശങ്ങളിലും പൂന്തോട്ടം, ഗ്രീന്‍ വോക്, പാര്‍ക്ക് കോംപ്ലക്‌സ്, സ്‌കൈ വോക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ആംതിയറ്റര്‍, ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും. സായാഹ്നങ്ങള്‍ മാത്രമല്ല, അല്ലാത്ത സമയങ്ങളിലും നഗരത്തിലെത്തി ആനന്ദം കണ്ടെത്താന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്കിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്

English summary
Pathanamthitta Local News about new park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X