Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്ലൈകോയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കും മന്ത്രി പി തിലോത്തമൻ

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരിൽ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ രണ്ട് വർഷം പിന്നിടുമ്പോഴും സബ്‌സിഡി ഇനങ്ങൾക്ക് ഒരു നയാ പൈസപോലും വർദ്ധനവ് വരുത്തിയിട്ടില്ല. 38 രൂപയ്ക്ക് മുകളിൽ വില ഉണ്ടായിരുന്ന അരി ഇന്ന് 32 രൂപയ്ക്ക് സപ്ലൈകോയിൽ ലഭ്യമാണ്.

P Thilothaman

സബ്‌സിഡി വില 25 രൂപ മാത്രമാണ്. വെളിച്ചെണ്ണ, പഞ്ചസാര എന്നിവയും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്.പുതിയതായി കാർഡ് അനുവദിക്കുന്നതോടെ 85 ലക്ഷം പേരാണ് കാർഡുടമകളാകുന്നത്. ഇവരിൽ 87 ശതമാനം പേർ മാത്രമാണ് റേഷൻ കടകൾ ഉപയോഗപ്പെടുത്തുന്നത്. 100 ശതമാനം ആളുകളും റേഷൻ കടകളെ ആശ്രയിക്കുന്ന തരത്തിലേക്ക് ആകർഷകമായ വിലനിലവാരവും ഗുണമേന്മയുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

1600ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ് ആദ്യ വിൽപ്പന നിർവഹിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.പി.ജയൻ, സോമൻ പാമ്പായിക്കോട്, കെ.കെ.ബാബു, കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി.ജെ.പത്രോസ്, സംഘാടക സമിതി ചെയർമാൻ ജോൺ മാങ്കൂട്ടത്തിൽ, രാജു നെടുവംപുറം, സപ്ലൈകോ മേഖലാ മാനേജർ ബിജ്യോതികൃഷ്ണ, ഡിപ്പോ മാനേജർ സി.വിമോഹൻകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+