പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സപ്ലൈകോയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കും മന്ത്രി പി തിലോത്തമൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓൺലൈൻ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരിൽ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

<strong>മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി</strong>മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

സംസ്ഥാന സർക്കാർ രണ്ട് വർഷം പിന്നിടുമ്പോഴും സബ്‌സിഡി ഇനങ്ങൾക്ക് ഒരു നയാ പൈസപോലും വർദ്ധനവ് വരുത്തിയിട്ടില്ല. 38 രൂപയ്ക്ക് മുകളിൽ വില ഉണ്ടായിരുന്ന അരി ഇന്ന് 32 രൂപയ്ക്ക് സപ്ലൈകോയിൽ ലഭ്യമാണ്.

P Thilothaman

സബ്‌സിഡി വില 25 രൂപ മാത്രമാണ്. വെളിച്ചെണ്ണ, പഞ്ചസാര എന്നിവയും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്.പുതിയതായി കാർഡ് അനുവദിക്കുന്നതോടെ 85 ലക്ഷം പേരാണ് കാർഡുടമകളാകുന്നത്. ഇവരിൽ 87 ശതമാനം പേർ മാത്രമാണ് റേഷൻ കടകൾ ഉപയോഗപ്പെടുത്തുന്നത്. 100 ശതമാനം ആളുകളും റേഷൻ കടകളെ ആശ്രയിക്കുന്ന തരത്തിലേക്ക് ആകർഷകമായ വിലനിലവാരവും ഗുണമേന്മയുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.

1600ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ് ആദ്യ വിൽപ്പന നിർവഹിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.പി.ജയൻ, സോമൻ പാമ്പായിക്കോട്, കെ.കെ.ബാബു, കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി.ജെ.പത്രോസ്, സംഘാടക സമിതി ചെയർമാൻ ജോൺ മാങ്കൂട്ടത്തിൽ, രാജു നെടുവംപുറം, സപ്ലൈകോ മേഖലാ മാനേജർ ബിജ്യോതികൃഷ്ണ, ഡിപ്പോ മാനേജർ സി.വിമോഹൻകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English summary
Pathanamthitta Local News; P Thilothaman's comments about introduce online sysytem in supplyco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X