പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലിയേറ്റീവ് കോഓർഡിനേറ്റർ ആദ്യഘട്ട പരിശീലനം പൂർത്തിയായി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ. കരുണാകരൻ പാലിയേറ്റീവ് കെയർ വൊളണ്ടിയർമാർക്കുള്ള ആദ്യഘട്ട പരിശീലന പരിപാടി പത്തനംതിട്ട ജില്ലാ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കിയ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കി. പ്രവർത്തനോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ റോയിസൺ, റിങ്കുചെറിയാൻ ജനറൽ സെക്രട്ടറിമാരായ റോജി പോൾ ഡാനിയൽ, സജി കൊട്ടക്കാട്, ജില്ലാ ആശൂപത്രിയിലെ ഡോ. സുഭഗൻ, ഡോ. പ്രതിഭ പാലിയേറ്റീവ് കോഓർഡിനേറ്റർമാരായ ലൂയിസ് വിനയൻ, അരതി, നീതു രതീഷ്, ഡേവിഡ് തോമസ് എന്നിവർ പ്രസംഗിച്ചു.

Paliative

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലെ ഡോ. ദീപു, ഡോ.സമീർ, അബ്ദുൾ അസീസ്, സിസ്റ്റർമാരായ ആർ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ 11 അംഗ കമ്മിറ്റിക്ക് രൂപം നൽകുകയാണ്. ആതുര സേവന രംഗത്ത് നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന 100 പേരുടെ കർമ്മ സേന ജില്ലയിലുടനീളം സഞ്ചരിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. ഓരോ പഞ്ചായത്തിലും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വോളന്റിയേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ്. താൽപര്യമുള്ളവർ 9188454039 എന്ന നമ്പരിൽ ബന്ധപ്പെടണം.

ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ. കരുണാകരൻ പാലിയേറ്റീവ് കെയർ വൊളണ്ടിയർമാർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തികരിച്ച ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുന്നു

English summary
Pathanamthitta Local News about paliative care training programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X