പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി നേത്യത്വത്തിന് പരാതി; പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

  • By Desk
Google Oneindia Malayalam News

അടൂര്‍ : പത്തനംതിട്ട പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സൗദാരാജന്‍ രാജിവച്ചു. ആയൂര്‍വേദ ചികിത്സയ്ക്കായി മൂന്ന് മാസത്തെ അവധിക്കും അപേക്ഷ നല്‍കി. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. ഐ ലെ എസ്. രാധാകൃഷ്ണന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കൈമാറി.

pathanamthitta

സൗദാരാജനെതിരേ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി സി. പി. എം കൊടുമണ്‍ ഏരിയാ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും സൗദാരാജനെ പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കുകയും ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇവര്‍ക്കൊപ്പം സി. പി. എം കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയും കൊടുമണ്‍ ഏരിയാ കമ്മിറ്റിയംഗവുമായ കിരണ്‍കുമാറിനേയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്.

സൗദാ രാജന്‍ മുന്‍ കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമാണ്. സൗദാ രാജന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

English summary
pathanamthitta local news parakkod block panchayath president resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X