മൊബൈലുകൾ നിലച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് താങ്ങായത് പോലീസിന്റെ വയർലെസ് സംവിധാനം
പത്തനംതിട്ട: ജില്ലയെ പ്രളയം വിഴുങ്ങിയ ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് വാർത്താവിനിമയ സംവിധാനങ്ങളും നിലച്ചപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തുണയായത് പോലീസിന്റെ വയർലെസ് സംവിധാനം. പ്രളയജലത്തിൽ റാന്നി മേഖലയിൽ ടെലഫോൺ കമ്പനികളുടെ ജനറേറ്ററുകളിലും മറ്റും വെള്ളം കയറിയതോടെ ടെലഫോൺ ബന്ധം പൂർണമായും വച്ഛേദിക്കപ്പെട്ടിരുന്നു.
ഇതോടെ വിവരങ്ങൾ കൈമാറാനുള്ള ആശ്രയം പോലീസിന്റെ വയർലെസ് സംവിധാനം മാത്രമായിരുന്നു. ജില്ലയിലെ ചില സ്ഥലങ്ങളിൽ സാധാരണ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകരാറിലായതോടെ ഇത്തരം പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം കൂടുതലും വയർലെസ് സംവിധാനത്തിലൂടെയായിരുന്നു. പൊതു വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിലക്കപ്പെട്ട പമ്പ, സന്നിധാനം എന്നിവിടങ്ങളുമായി ബന്ധപ്പെടുവാനുള്ള ഏകമാർഗം പോലീസിന്റെ വയർലെസ് സെറ്റുകൾ മാത്രമായിരുന്നു.

ഇതോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തഹസീൽദാർമാർ, വല്ലേജ് ഓഫീസർമാർ, രക്ഷാപ്രവ ർത്തകർ എന്നിവർക്ക് തുണയായത് വയർലെസ് സംവിധാനമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്ഷാപ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ബോട്ടുകൾ, വള്ളങ്ങൾ എന്നിവയുടെ വിന്യാസത്തിനും ഹെലകോ്ര്രപർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾക്കും വയർലെസ് സംവിധാനം ഏറെ സഹായകരമായി.
സംസ്ഥാനതലത്തി ൽ പോലീസ് വാർത്താവിനിമയ സംവിധാനങ്ങളുടെ ഏകോപനം നിർവഹിച്ചത് ടെലികമ്മ്യൂണക്കേഷൻ സൂപ്രണ്ട് ജെ.ജയനാഥ് ഐപിഎസും ഡിവൈഎസ്പി ഡി.ആനന്ദുമാണ്. ജില്ലയിലെ വയർലെസ് സംവിധാനങ്ങളുടെ നിയന്ത്രണം നിർവഹിച്ചത് ടെലികമ്മ്യൂണക്കേഷൻ ഇൻസ്‌പെക്ടർ ജോർജ്കുട്ടിയും സംഘവുമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications