പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്​കൂളുകളിൽ കുട്ടികൾ കൂടി: എയ്ഡഡ്- അൺഎയ്ഡഡ് സ്​കൂളുകളിൽ കുറഞ്ഞു!

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: ജില്ലയിലെ സർക്കാർ സ്​കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 670 കുട്ടികളുടെ വർധന. 2017​18 അധ്യയന വർഷത്തിൽ സർക്കാർ സ്​കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 20675 കുട്ടികൾ ഉണ്ടായിരുന്നു. ഈ വർഷം അത് 21365 കുട്ടികളായി വർധിച്ചു. എയിഡഡ് സ്​കൂളുകളിൽ 2017​18 അധ്യയന വർഷം 56056 കുട്ടികളാണുണ്ടായിരുന്നത്.

pathanamthit-

ഈ വർഷം 55541കുട്ടികളായി കുറഞ്ഞു. അൺഎയിഡഡ് സ്​കൂളുകളിൽ കഴിഞ്ഞ വർഷം 9483 കുട്ടികളുണ്ടായിരുന്നത് ഈ വർഷം 8913ആയി കുറഞ്ഞു. ഒന്നാം ക്ലാസിൽ സർക്കാർ സ്​കൂളുകളിൽ കൂടുതൽ കുട്ടികൾ പുതുതായി ചേർന്നത് പൂഴിക്കാട് ഗവൺമെന്റ് യുപിഎസിലും കലഞ്ഞൂർ ഗവൺമെന്റ് എൽപിഎസിലുമാണ്. എയ്ഡഡ് സ്​കൂളുകളിൽ ഒന്നാം ക്ലാസിൽ കൂടുതൽ കുട്ടികൾ ചേർന്നത് എണ്ണൂറാംവയൽ സിഎംഎസ്എൽപിഎസാണ്. 52 പേർ. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പ് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത

English summary
pathanamthitta local news population in Aided un aided govt school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X