പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരള്‍ച്ചയെ നേരിടാന്‍ ഒരു മുഴം മുമ്പേ: ഒരുക്കാം വീടുകളിൽ മഴക്കുഴികൾ, പത്തനംതിട്ടയില്‍ പുതിയ ദൗത്യം!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വേനൽമഴ പകർന്ന കുളിരിന്റെ ആശ്വാസത്തിലാണ് മലയാളികൾ. അപ്പോഴേക്കും ചുട്ടുപൊള്ളിച്ച വേനലിനെ പലരും മറന്നു. കേരളം ഇതുവരെ കാണാത്ത വരൾച്ചയിലേക്കാണ് നമ്മുടെ പല പ്രദേശങ്ങളും വഴുതി വീണത്. വരൾച്ചയിൽ നിന്ന് പാഠം ഉൾകൊണ്ട് നാളെയ്ക്കുള്ള ജലം കൂടി നമുക്ക് ഈ മഴയിൽ നിന്ന്് സംഭരിക്കാം. തിമർത്തു പെയ്യുന്ന കരുതൽ ജലത്തിനു വേണ്ടികൂടിയുള്ളതാണെന്ന തിരിച്ചറിവോടെ ഓരോ വീടും ഒരുങ്ങണം.

പ്രതിവർഷം 3000 മില്ലി മീറ്ററോളം മഴ പെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഈ മഴ വെള്ളത്തെ സംരക്ഷിക്കാനായാൽ നമുക്ക് ജലക്ഷാമത്തിനൊരു പരിഹാരം കണ്ടെത്താം. നമ്മുടെ ആവശ്യങ്ങൾക്കായി നാം നദികളേയും കിണറുകളേയുമാണ് പലപ്പോഴും ആശ്രയിക്കുന്നത്. ഈ സ്രോതസുകളെയെല്ലാം സംപുഷ്ട്ടമാക്കുന്നത് മഴവെള്ളമാണെന്നത് സത്യത്തെ വിസ്മരിക്കാതെ വയ്യ. മഴവെള്ളത്തെ സംരക്ഷിക്കാൻ നമുക്ക് തയാറെടുക്കാം.

rainwater-

ഉറവകളുടെ ശക്തി കൂട്ടുകയാണ് കിണർ വറ്റാതിരിക്കാനുള്ള ഏറ്റവും പ്രകൃതിദത്തമായ മാർഗം. അതിനായി മഴക്കുഴികൾ തയാറാക്കാം. നമ്മുടെ വീടിന്റെ ചുറ്റളവിൽ പെയ്തുവീഴുന്ന മഴവെള്ളം ഒലിച്ചു പോകാതെ വീടിനു ചുറ്റും മതിൽകെട്ടി മഴവെള്ളം ആ പ്രദേശത്തു തന്നെ താഴ്ന്നിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കണം. ഇത്തരത്തിൽ ലഭ്യമാകുന്ന മഴവെള്ളം ചാലുകീറി കിണറിന് സമീപമുള്ള ഭൂമിയിൽ ഇറക്കാനായാൽ ജലക്ഷാമത്തിന് പരിഹാരമാകും.

വീടിന്റെ ടെറസിൽ വീഴുന്ന മഴവെള്ളം സംഭരിച്ച് അവ പൈപ്പിലൂടെ കടത്തിവിട്ട് കിണറിന് സമീപം എത്തിക്കുന്നതും ഫലപ്രധമായ മാർഗമാണ്. കിണറിനോട് ചേർന്ന് 4 ഃ 4 അടി താഴ്ച്ചയിൽ കുഴി ഒരുക്കി അവയിൽ മണൽ, മെറ്റൽ, ചിരട്ടകരി എന്നിവ നിറച്ച് നമുക്ക് തന്നെ മഴക്കുഴിയും ഒരുക്കാം. ഇങ്ങനെ ഒഴുക്കുന്ന മഴക്കുഴികൾ കിണറ്റിലെ ജലലഭ്യത കൂട്ടുന്നതിന് ഉപകരിക്കും.

വീടിന്റെ മുറ്റത്ത് ടൈലുകൾ പാകുന്നത് ജലം താഴുന്നതിന് തടസം സൃഷ്ട്ടിക്കുന്നതാണ്. പകരം ചരൽ ഇടുകയോ, കരിങ്കൽ ഒരു നിശ്ചിത അകലത്തിൽ പാകുകയോ ചെയ്യാം. വീടിന്റെ മുറ്റത്ത് മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും ഏറെ പ്രയോജനകരമാണ്.

കേരള നഗരസഭ/ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടത്തിൽ മഴവെള്ള സംഭരണി അനുവാദം വാങ്ങി പണിയുന്ന കെട്ടിടങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇത് എത്രത്തോളം നടപ്പിലാക്കി എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പല വീടുകളിലും മഴവെള്ള സംഭരണികൾ വേനൽക്കാലത്ത പകരുന്ന ആശ്വാസം വലുതാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ പെയ്തു വീഴുന്ന മഴ സംഭരിച്ച് ജലക്ഷാമത്തിന് ഒരു പരിഹാരമുണ്ടാക്കാൻ നമുക്ക് ഓരോത്തർക്കും കഴിയേണം. വരുന്ന തലമുറയ്ക്കു വേണ്ടിയും നമുക്ക് ചെയ്യാൻ കഴിയുന്ന പുണ്യ പ്രവർത്തിയാകും ഇത്. ഇനി നമുക്കും ഒരുക്കാം വീട്ടിലൊരു മഴക്കുഴിയോ സംഭരണിയോ.

English summary
pathanamthitta local news rain water harwesting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X