Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം വളരുകയല്ല... തളരുകയാണ്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഇല്ലാതാകുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്...

പത്തനംതിട്ട: ഇടത് ഭരണത്തിൽ സംസ്ഥാനം വളരുകയല്ല തളരുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് ചെന്നീർക്കര മണ്ഡലം ഭാരവാഹികളായിരുന്ന പാട്രിക്ക് കെ പാപ്പച്ചൻ, റോമി വർഗീസ് ജോൺ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. പരാജയപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇല്ലാതെയും വിജയിക്കുമ്പോൾ നിലപാടുകളിൽ മാറ്റമില്ലാതെ പ്രവർത്തികയും ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്.

ഒന്നോ രണ്ടോ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഇല്ലാതാകുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്. ജനങ്ങളുടെ താല്പര്യമനുസരിച്ച് മുന്നേറുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് കോൺഗ്രസ്. പരാജയമുണ്ടാകുമ്പോൾ തെറ്റ് മനസ്സിലാക്കി പ്രവർത്തിക്കുമെന്നും രാജ്യത്തിന്റെ താത്പര്യം മോദി ഹനിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു.

Ramesh chennithala

എല്ലാ മത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സ്വാതന്ത്യമുള്ള ഈ രാജ്യത്ത് ആർഎസ്എസിന്റെ അജണ്ഡയാണ് മോദി നടപ്പിലാക്കുന്നത്. വിദ്വേഷത്തിന്റെയും ഭയപ്പെടുത്തലിന്റെ യും ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന് കോൺഗ്രസ് തയ്യാറാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അതിക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ പൊലീസിന് കഴിയുന്നില്ല. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് മാത്രം പറയാനാണ് മുഖ്യമന്ത്രിക്ക് നിയമസഭയിൽ കഴിയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിനോയി വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എംപി, കെപിസിസി സെക്രട്ടറി പഴകുളം മധു, എംജി കണ്ണൻ, ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, കെ ജാസിം കുട്ടി, സജി കൊട്ടയ്ക്കാട് എം സി ഷെരിഷ്, എം എസ് ഷിജു, ജോൺസൺ വിളവിനാൽ, എസ് ബിനു, ബാബുജി ഈശോ, ഷാജി കുളന്നട, കെ എസ് പാപ്പച്ചൻ, ഫാ. ജിത്തു തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് റോബിൻ പരുമല, അൻസർ മുഹമ്മദ്, ബോധേശ്വര പണിക്കർ, എം എം പി ഹസ്സൻ, വിൽസൺ വലിയകാല, റൂബി ജോൺ, ഗീത ജയപ്രകാശ്, തോമസ് മാത്യു, പി എസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് ചെന്നീർക്കര മണ്ഡലം ഭാരവാഹികളായിരുന്ന പാട്രിക്ക് കെ പാപ്പച്ചൻ, റോമി വർഗീസ് ജോൺ എന്നിവരുടെ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+