പുതിയ റേഷൻ കാർഡിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം; പത്തനംതിട്ടയിൽ ഇവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും
പത്തനംതിട്ട: പുതിയ റേഷൻ കാർഡുകൾക്കും തിരുത്തലുകൾക്കും അപേക്ഷ നൽകാൻ ജില്ലയിലെ മല്ലപ്പള്ളി ഒഴികെയുള്ള താലൂക്കുകളിൽ സമയക്രമം നിശ്ചയിച്ചു. എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലുമാണ് നാളെ മുതൽ അപേക്ഷ സ്വീകരിക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാൻ ഓരോ പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
അപേക്ഷ ഫോമിന്റെ മാതൃക എല്ലാ പഞ്ചായത്ത് ഓഫിസിലും വല്ലേജ് ഓഫിസിലും ലഭ്യമാണ്. കൂടാതെ സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയോടൊപ്പം വേണ്ടവ: കാർഡുടമയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ. ഒരു ഫോട്ടോ അപേക്ഷയിലെ നിർദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. രണ്ടാമത്തേത് അപേക്ഷയോടൊപ്പം നൽകണം.

നിലവിൽ പേര് ഉൾപ്പെട്ട കാർഡ്, കാർഡിൽ നിന്നു പേരു കുറവു ചെയ്ത സർട്ടിഫിക്കറ്റ്, പേർ ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാർ പകർപ്പ്, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, കുടുംബ കാർഡിൽ നിന്നു പേരു കുറവു ചെയ്യേണ്ടതുണ്ടെങ്കിൽ കാർഡ് ഉടമയുടെ സമ്മതപത്രം എന്നിവയും പുതിയ കാർഡിനുള്ള അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ നൽകുന്നവർ കൈപ്പറ്റ് രസീത് നിർബന്ധമായും വാങ്ങണം. എല്ലാ അപേക്ഷകളിലും കാർഡുടമയുടെ മൊബൈൽ നമ്പർ നൽകണം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് വഴി അറിയിക്കും.
കോന്നി താലൂക്ക് സപ്ലൈ ഓഫിസ്:
കോന്നി, പ്രമാടം തിങ്കൾ
വള്ളക്കോട്, തണ്ണത്തോട് ചൊവ്വ
ചിറ്റാർ, സീതത്തോട് ബുധൻ
അരുവാപ്പുലം, കലഞ്ഞൂർ വ്യാഴം
മൈലപ്ര, മലയാലപ്പുഴ വെള്ളി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസ്: (പത്തനംതിട്ടയിലാണ് താലൂക്ക് സപ്ലൈ ഓഫിസ്)
പത്തനംതിട്ട നഗരസഭ നാളെയും 26നും
ഓമല്ലൂർ പഞ്ചായത്ത് 27നും 28നും
ഇലന്തൂർ പഞ്ചായത്ത് 29നും 30നും
മല്ലപ്പുഴശേരി പഞ്ചായത്ത് ജൂലൈ രണ്ടും മൂന്നും
കോഴഞ്ചേരി പഞ്ചായത്ത് നാലും അഞ്ചും
നാരങ്ങാനം പഞ്ചായത്ത് ആറിനും ഏഴിനും
ചെന്നീർക്കര പഞ്ചായത്ത് ഒൻപതിനും പത്തിനും
ആറന്മുള പഞ്ചായത്ത് 11നും 12നും
കുളനട പഞ്ചായത്ത് 13നും 16നും
മെഴുവേലി പഞ്ചായത്ത് 17നും 18നും
റാന്നി താലൂക്ക് സപ്ലൈ ഓഫിസ്:
റാന്നി പഞ്ചായത്ത് തിങ്കൾ
അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകൾ ചൊവ്വ
അയിരൂർ, ചെറുകോൽ പഞ്ചായത്തുകൾ ബുധൻ
വടശേരിക്കര, പെരുനാട് പഞ്ചായത്തുകൾ വ്യാഴം
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾ വെള്ളി
തിരുവല്ല താലൂക്ക് സപ്ലൈ ഓഫിസ്:
തിരുവല്ല നഗരസഭ നാളെയും 26നും
നിരണം പഞ്ചായത്ത് 27നും 28നും
കോയിപ്രം 29നും 30നും
കുറ്റൂർ ജൂലൈ രണ്ടിനും മൂന്നിനും
കടപ്ര നാലിനും അഞ്ചിനും
ഇരവപേരൂർ ആറിനും ഏഴിനും
കവിയൂർ ഒൻപതിനും 10നും
പെരിങ്ങര 11നും 12നും
തോട്ടപ്പുഴശേരി 13നും 16നും
നെടുമ്പ്രം 17നും 18നും
അടൂർ താലൂക്ക് സപ്ലൈ ഓഫിസ്:
അടൂർ നഗരസഭ നാളെ
പന്തളം നഗരസഭ, തുമ്പമൺ പഞ്ചായത്ത് 26ന്
പള്ളിക്കൽ പഞ്ചായത്ത് 27ന്
പന്തളം തെക്കേക്കര, കൊടുമൺ പഞ്ചായത്തുകൾ 28ന്
ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകൾ 29ന്
ഏറത്ത്, കടമ്പനാട് പഞ്ചായത്തുകൾ 30ന് വഴികാട്ടി












Click it and Unblock the Notifications