പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിൽ പുതിയ റേഷൻ കാർഡുകൾക്കും തിരുത്തലുകൾക്കും അപേക്ഷിക്കാം: ഞായറാഴ്ച മുതല്‍ അപേക്ഷ

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: പുതിയ റേഷൻ കാർഡുകൾ, നിലവിലുള്ള കാർഡുകളിലെ തിരുത്തലുകൾ, അംഗങ്ങളുടെ സ്ഥലംമാറ്റം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ജില്ലയിലുള്ളവർക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നാല് വർഷത്തിന് ശേഷമാണ് പൊതുവിതരണ വകുപ്പ് റേഷൻ കാർഡുകളിൽ മാറ്റങ്ങൾ വരുത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകണങ്ങളാണ് ഓരോ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഏർപ്പെടുത്തിയിട്ടുള്ളത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട 10 ആവശ്യങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം. പുതിയ റേഷൻ കാർഡ് ലഭിക്കുക, റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, റേഷൻ കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുക, ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുക, കാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, റേഷൻ കാർഡ് മൊത്തമായും മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, നോൺ​റിന്യൂവൽ സർട്ടിഫിക്കറ്റ് ലഭിക്കുക, നോൺ​ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കുക എന്നീ ആവശ്യങ്ങൾക്കാണ് ഇപ്പോൾ അപേക്ഷ നൽകാവുന്നത്. ഉപഭോക്താക്കൾക്ക് സൈറ്റിൽ നിന്ന് ഈ അപേക്ഷകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോറങ്ങൾക്ക് നമ്പർ ഇല്ലാത്തതിനാൽ ഫോട്ടോകോപ്പിയും ഉപയോഗിക്കാം. അപേക്ഷകൾ സ്വീകരിക്കുന്നതിന് നാളെമുതൽ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ ദിവസവും ഒന്നോ രണ്ടോ പഞ്ചായത്തുകളിലെ അപേക്ഷകളായിരിക്കും സ്വീകരിക്കുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ മാധ്യമങ്ങളിലൂടെയും പഞ്ചായത്ത് ഓഫീസുകളിലൂടെയും എല്ലാ റേഷൻ ഡിപ്പോകളിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന എം.എൻ.വിനോദ് കുമാർ അറിയിച്ചു.

pathanamthit-map

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയോടൊപ്പം കാർഡുടമയുടെ രണ്ട് പാസ്‌​പോ ർട്ട് സൈസ് ഫോട്ടോകൂടി നൽകണം. ഒരു ഫോട്ടോ അപേക്ഷയിലെ നിർദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും മറ്റൊന്ന് അപേക്ഷയോടൊപ്പം നൽകേണ്ടതുമാണ്. നിലവിൽ പേര് ഉൾപ്പെട്ട കാർഡ്/റിഡക്ഷൻ സർട്ടിഫിക്കറ്റ് /നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാർ പകർപ്പ്, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, കുടുംബ കാർഡിൽ നിന്ന് പേര് കുറവു ചെയ്യേണ്ടതുണ്ടെങ്കിൽ കാർഡ് ഉടമയുടെ സമ്മതപത്രം എന്നിവയും പുതിയ കാർഡിനുള്ള അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ നൽകുന്നവർ കൈപ്പറ്റ് രസീത് നിർബന്ധമായും കൈപ്പറ്റണം. എല്ലാ അപേക്ഷകളിലും കാർഡുടമയുടെ മൊബൈൽ നമ്പർ നൽകണം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് വഴി അറിയിക്കുന്നതിനാണിത്.

മല്ലപ്പള്ളി ഒഴികെയുള്ള താലൂക്കുകളിൽ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയക്രമം ചുവടെ.

കോന്നി താലൂക്ക് സപ്ലൈ ഓഫീസ്:
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതൽ പ്രമാടം, കോന്നി പഞ്ചായത്തുകളിലെ അപേക്ഷകളും ചൊവ്വാഴ്ചകളിൽ വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളിൽ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളിൽ അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിലെ അപേക്ഷകളും വെള്ളിയാഴ്ചകളിൽ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ അപേക്ഷകളുമാണ് താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കുക.

കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്:
ജൂൺ 25,26 തീയതികളിൽ രാവിലെ 10 മുതൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലേതും 27,28 തീയതികളിൽ ഓമല്ലൂർ പഞ്ചായത്തിലേതും 29,30 തീയതികളിൽ ഇലന്തൂർ പഞ്ചായത്തിലെയും ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ മല്ലപ്പുഴശേരിയിലേതും നാല്, അഞ്ച് തീയതികളിൽ കോഴഞ്ചേരിയിലേതും ആറ്, ഏഴ് തീയതികളിൽ നാരങ്ങാനത്തേയും ഒമ്പത്, 10 തീയതികളിൽ ചെന്നീർക്കരയിലേയും 11,12 തീയതികളിൽ ആറന്മുളയിലേയും 13,16 തീയതികളിൽ കുളനടയിലേതും 17, 18 തീയതികളിൽ മെഴുവേലി പഞ്ചായത്തിലേയും പത്തനംതിട്ടയിലുള്ള കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും.

റാന്നി താലൂക്ക് സപ്ലൈ ഓഫീസ്:
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതൽ റാന്നി പഞ്ചായത്തിലെ അപേക്ഷകളും ചൊവ്വാഴ്ചകളിൽ അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളിൽ അയിരൂർ, ചെറുകോൽ പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളിൽ വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ അപേക്ഷകളും വെള്ളിയാഴ്ചകളിൽ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ അപേക്ഷകളുമാണ് താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കുക.


തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസ്:
ജൂൺ 25,26 തീയതികളിൽ രാവിലെ 10 മുതൽ തിരുവല്ല നഗരസഭയിലെ അപേക്ഷകളും 27നും 28നും നിരണം പഞ്ചായത്തിലെയും 29നും 30നും കോയിപ്രത്തേയും ജൂലൈ രണ്ടിനും മൂന്നിനും കുറ്റൂരിലെയും നാലിനും അഞ്ചിനും കടപ്രയിലേയും ആറിനും ഏഴിനും ഇരവിപേരൂരിലെയും ഒൻപതിനും 10നും കവിയൂരിലെയും 11നും 12നും പെരിങ്ങരയിലെയും 13നും 16നും തോട്ടപ്പുഴശേരിയിലെയും 17നും 18നും നെടുമ്പ്രം പഞ്ചായത്തിലെയും അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും.

അടൂർ താലൂക്ക് സപ്ലൈ ഓഫീസ്:
ജൂൺ 25ന് രാവിലെ 10 മുതൽ അടൂർ മുനിസിപ്പാലിറ്റിലേയും 26ന് പന്തളം നഗരസഭ, തുമ്പമൺ പഞ്ചായത്ത്, 27ന് പള്ളിക്കൽ പഞ്ചായത്ത്, 28ന് പന്തളം തെക്കേക്കര, കൊടുമൺ പഞ്ചായത്തുകൾ, 29ന് ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകൾ, 30ന് ഏറത്ത്, കടമ്പനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും.

English summary
Pathanamthitta local news ration card correction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X