റേഷന്‍ കാര്‍ഡ് ഉടമകളുടെ സംസ്ഥാനതല കണ്‍വന്‍ഷന്‍ 21 ന് ചങ്ങനാശേരിയില്‍: അര്‍ഹതയുള്ളവര്‍ക്ക് ഉടന്‍!
പത്തനംതിട്ട: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ സംസ്ഥാനതല കണ്‍വന്‍ഷന്‍ 21 ശനിയാഴ്ച ചങ്ങനാശേരി അര്‍ക്കാലിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.ജി. രാമന്‍നായര്‍, ചെയര്‍മാന്‍ ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കിയവരും, അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാപട്ടികയില്‍പെടാത്തവരും, കാര്‍ഡ് ഉടമാപ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

അര്‍ഹരായ രണ്ടുലക്ഷം പേര്‍ക്ക് ഓണത്തിന് മുമ്പായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുക, റേഷന്‍ സാധനങ്ങള്‍ ഇഷ്ടമുള്ള കടയില്‍ നിന്നും വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ഇ-പോസ് യന്ത്രം ത്രാസുമായി ബന്ധിപ്പിക്കുക, പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 6 ലക്ഷം പേര്‍ക്ക് ഓണത്തിനു മുമ്പ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുക, റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുക തുടങ്ങിയവയാണ് കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍.
റേഷന്‍ കാര്‍ഡുടമകളുടെ സംശയങ്ങള്‍ക്കും, പരാതികള്‍ക്കും സംഘടന ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഫോണ്‍ : 9447365574 . വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.












Click it and Unblock the Notifications