പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീർഥാടനം: സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് ​ ജില്ലാ കളക്ടർ

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: ഈ വർഷത്തെ ശബരിമല തീർഥാടനം കുറ്റമറ്റരീതിയിൽ നടത്തുന്നതിന് സർക്കാർ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

വിവിധ വകുപ്പു കൾ അവരുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ഏകോപനത്തിന്റെ കുറവ് മൂലം പല പ്രശ്‌​നങ്ങളും ഉണ്ടാകുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും തങ്ങൾ ഏതെങ്കിലും വകുപ്പിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന മനോഭാവം മാറ്റി സർക്കാരിനും ജനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ചിന്താഗതിയിലേക്ക് മാറണം.

Sabarimala

ശബരിമലയിലും പമ്പയിലുമുള്ള മാലിന്യ സംസ്​കരണ പ്ലാന്റുകൾ ശരിയായ രീതിയിൽ പ്രവ ർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട് സന്നിധാനത്തും പമ്പയിലും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഗതാഗതസംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ ഒരുക്കുക എന്നീ കാര്യങ്ങൾക്കായിരിക്കും ഇത്തവണത്തെ തീർഥാടന കാലയളവി ൽ പ്രഥമപരിഗണന നൽകുകയെന്നും കളക്ടർ പറഞ്ഞു.

ശബരിമലയിലെ തിരക്ക് നിയന്ത്രണവും സുരക്ഷാ കാര്യങ്ങളുമാണ് പോലീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. തിരക്ക് നിയന്ത്രണത്തിനായി സമഗ്രമായ ഒരു പദ്ധതി തയാറാക്കി അംഗീകാരത്തിനായി പോലിസ് ആസ്ഥാനത്തേക്ക് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കായി പ്രത്യേക പദ്ധതികളും തയാറാക്കുന്നുണ്ട്. സന്നിധാനത്തെ വടക്കേനടയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനങ്ങൾ പോലീസ് ഒരുക്കും. ഇതിനുള്ള വിശദമായ ശുപാർശ ദേവസ്വംബോർഡ് നൽകിയിട്ടുണ്ട്. ഇത് പോലീസ് ആസ്ഥാനത്തേക്ക് അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലയിലെ നോഡൽ ഓഫീസറായി ആംഡ് പോലീസ് അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിനെ നിയമിച്ചിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ സന്നിധാനത്ത് 2000 പോലീസുകാരുടെയും പമ്പയിൽ 1500 പോലീസുകാരുടെയും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി ആവശ്യമുള്ള വകുപ്പുകൾ എത്ര സ്ഥലം ആവശ്യമുണ്ടെന്നും എന്ത് ആവശ്യത്തിനാണ് എന്നും കാണിച്ച് വിശദമായ ശുപാർശ തയാറാക്കി ഉടൻ വനം വകുപ്പിന് നൽകിയാൽ മാത്രമേ സംസ്ഥാന സർക്കാരിൽ നിന്നും താത്ക്കാലിക ഉപയോഗ അനുമതി ലഭ്യമാക്കി സ്ഥലം വിട്ടുനൽകുവാൻ കഴിയൂ എന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു. വനം വകുപ്പിന്റെ സ്ഥലം സ്ഥിരം ഉപയോഗത്തിന് വിട്ടുനൽകുന്നതിന് വകുപ്പിനോ സംസ്ഥാന സർക്കാരിനോ അധികാരമില്ല. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി നിർബന്ധമാണ്.

പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലായതിനാൽ വന നിയമങ്ങൾ പൂർണമായും പാലിച്ചുമാത്രമേ വനം വകുപ്പിന് തീരുമാനം എടുക്കാൻ കഴിയൂ. തീർഥാടനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്ഥലം ആവശ്യമുണ്ടെന്ന് അറിയിച്ചാൽ ഉപയോഗാനുമതി പോലും നൽകാൻ കഴിയാതെ വരും. ഇത് ഒഴിവാക്കുന്നതിന് എല്ലാ വകുപ്പുകളും ഉടൻ തന്നെ ഇത് സംബന്ധിച്ച ശുപാർശകൾ വനം വകുപ്പിന് നൽകണം. പ്ലാപ്പള്ളിയിൽ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്ന 70 സെന്റ് സ്ഥലം ഇപ്പോൾ കെഎസ്ആർടിസി ഉപയേഗിക്കുന്നില്ല.

ഇത് പോലീസും വനം വകുപ്പുമാണ് കുറെ വർഷങ്ങളായി ഉപയോഗിക്കുന്നത്. ളാഹ മുതൽ പമ്പ വരെയുള്ള പ്രദേശത്ത് 23 പോയിന്റുകൾ ആനകൾ റോഡ് മുറിച്ചു കടക്കുന്നവയാണ്. ഇരുചക്ര, മുച്ചക്രവാഹനങ്ങളിലുള്ള തീർഥാടകരുടെ യാത്ര സുരക്ഷിതത്വം മുൻനിർത്തി നിയന്ത്രിക്കണം. പമ്പയിൽ ദേവസ്വം ബോർഡിന് പാർക്കിംഗിനായി 10 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ലീസ് പുതുക്കേണ്ടതുണ്ട്. സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്‌​മെന്റ് പ്ലാന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. മാലിന്യം പലപ്പോഴും ഓവർഫ്‌​ളോ ചെയ്തും പ്ലാന്റിലെത്താതെയും ഞുണങ്ങാർ വഴി പമ്പയിലെത്തുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് സന്നിധാനത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ സ്വീവേജ് ട്രീറ്റ്‌​മെന്റ് പ്ലാന്റിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ നെറ്റ്‌​വർക്ക് സീസണിന് മുമ്പ് പരിശോധന നടത്ത​ണം.

എരുമേലി​ അഴുതക്കടവ് വഴി പമ്പയിലേക്കുള്ള 21 കിലോമീറ്റർ പരമ്പരാഗത പാതയിൽ രാത്രികാലത്ത് തീർഥാടകരെ കയറ്റി വിടുന്നത് തടയണം. കഴിഞ്ഞ വർഷം വന്യമൃഗ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടിരുന്നതായി പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ തീർഥാടന കാലത്ത് ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കിലും സീസണിന് ശേഷം ഊർജിത ശുചീകരണം നടക്കാതിരുന്നതുമൂലം പല സ്ഥലങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിയിട്ടുണ്ട്.

പമ്പയിലെ ഇൻസിനേറ്ററിന് സമീപവും ചെറിയാനവട്ടത്തും ഇത്തരം പ്രശ്‌​നം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ 260 ഏക്കർ സ്ഥലം ദേവസ്വം ബോർഡിന് പാർക്കിംഗിനും മറ്റുമായി വിട്ടനൽകിയിട്ടുണ്ട്. ഇതിൽ 60 ഏക്കർ മാത്രമാണ് ഇപ്പോൾ പാർക്കിംഗിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ബാക്കി 200 ഏക്കർ സ്ഥലം റബർ പ്ലാന്റേഷനാണ്. ഇവിടെ കൂടുതൽ സ്ഥലം താത്ക്കാലികമായി പാർക്കിംഗിനും മറ്റ് ആവശ്യങ്ങൾക്കും നൽകുകയാണെങ്കിൽ പമ്പയിലെ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാൻ കഴിയും.

പമ്പ മുതൽ സന്നിധാനം വരെയുളള പാതയിൽ മൃഗങ്ങളുടെ സൈ്വരസഞ്ചാരം ഉറപ്പുവരുന്നതിന് ഹൈക്കോടതി വിധി പ്രകാരം ചില പോയിന്റുകളിൽ ബാരിക്കേഡുകൾ പൊളിച്ചുനീക്കിയിട്ടുണ്ട്. സ്ഥിരം ബാരിക്കേഡുകൾക്ക് പകരം സീസണിന് ശേഷം മാറ്റി വയ്ക്കാവുന്നതരം ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് ദേവസ്വം ബോർഡ് വനം വകുപ്പിന് ഫണ്ട് അനുവദിച്ചാൽ സീസണിന് മുമ്പ് ഇത് പൂർത്തിയാക്കാൻ കഴിയും. ഇക്കാര്യത്തിൽ കാലതാമസം ഉണ്ടായാൽ അത് തീർഥാടകരുടെ സുരക്ഷയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാണമെന്ന് വനം വകുപ്പ് അറിയി​ച്ചു.

നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ വാഹനത്തിന് സമീപം ഗ്യാസ് സിലണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകാമെന്ന് വനം വകുപ്പ് അറിയിച്ചു. 15000ഓളം വാഹനങ്ങളാണ് തിരക്കുള്ള ദിവസങ്ങളിൽ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നത്. ഇതിൽ വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ആഹാരം പാകം ചെയ്യുന്നത് വാഹനങ്ങൾക്ക് സമീപമാണ്.

ഗ്യാസ് സിലിണ്ടറിൽ നിന്ന് ഏതെങ്കിലും ഒരു വാഹനത്തിലേക്ക് തീ പടർന്നാൽ അത് ഒരു വലിയ ദുരന്തത്തിലേക്ക് വഴിതെളിക്കാം. ഇത് ഒഴിവാക്കുന്നതിന് ദേവസ്വം ബോർഡ് നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അവിടെയെത്തു ന്നവർക്ക് ആഹാരം പാകം ചെയ്യുന്നതിനായി നിശ്ചിത സ്ഥലം അനുവദിച്ച് നൽകണം. വാഹനങ്ങളുടെ സമീപം ആഹാരം പാകം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുന്നതിന് പോലീസ് നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശം നൽകി.

പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ട്രാക്ടർ റോഡിന്റെ പണി ഉടൻ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. പമ്പയിൽ വനം വകുപ്പും ദേവസ്വം ബോർഡുമായുള്ള സംയുക്ത സർവെ നടക്കുന്നതായും ഇത് പൂർത്തിയാകുന്ന തോടെ സ്ഥലം സംബന്ധിച്ച് ദേവസ്വം ബോർഡും വനം വകുപ്പുമായും നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരമാകും. അടുത്ത തീർഥാടന കാലത്തേക്കുള്ള കടകളുടെ ലേലം ജൂലൈ 24,25,26 തീയതികളിൽ നടക്കും. 208 കടകളാണ് ലേലം ചെയ്യുന്നത്. ഇ​ടെൻഡ ർ വഴിയാണ് ലേല നടപടികൾ.

വാട്ടർ അതോറിറ്റി 130 വാട്ടർ കിയോസ്​കുകൾ സ്ഥാപിക്കും. 5000 ലിറ്റർ ശേഷിയു ള്ള ആർഒ പ്ലാന്റിൽ നിന്നും ഈ കിയോസ്​കുകളിലേക്ക് ജലം എത്തിക്കും. ജലത്തിന്റെ ഗുണനിലവാരം ടെസ്റ്റ് ചെയ്യുന്നതിനായി പമ്പയിൽ ലാബ് പ്രവർത്തിക്കുന്നുണ്ട്.

തീർഥാടന കാലയളവിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളിൽ കൈതച്ചക്ക, തണ്ണിമത്തൻ ഇവയുടെ വ്യാപാരം നിരോധിക്കുകയാണെങ്കിൽ വന്യമൃഗ ശല്യവും വൻതോതിലുള്ള മലിനീകരണവും തടയാൻ കഴിയുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വാണിജ്യ താത്പര്യങ്ങളാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വിപണനത്തിന് കാരണം.

പമ്പയിലെയും സന്നിധാനത്തെയും കടകളിൽ നൂഡിൽസ് ഉൾപ്പെടെയുള്ള ചൈനീസ് ഭക്ഷണസാധനങ്ങൾ വരെ വിൽക്കുന്ന സാഹചര്യം ഉണ്ട്. തീർഥാടകരായി എത്തുന്നവർക്ക് ഇത്തരം ഭക്ഷണസാധനങ്ങൾ ആവശ്യമുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കൈതച്ചക്ക, തണ്ണിമത്തൻ തുടങ്ങിയവയുടെ വിപണനം നിയന്ത്രിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഫയർഫോഴ്‌​സ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തീർഥാടന കാലത്തിന് മുമ്പ് മോക്ഡ്രിൽ നടത്തണമെന്ന് കളക്ടർ നിർദേശിച്ചു. സിവിൽ സപ്ലൈ വകുപ്പ് സന്നിധാനത്തെയും പമ്പയിലെയും ഗോഡൗണുകളിൽ ഗ്യാസ് സിലിണ്ടറുകളുടെ ശേഖരണത്തിന് ആവശ്യമായ സ്ഥലമുണ്ടെന്നും അതോടൊപ്പം കടകളിൽ ആവശ്യത്തിലധികം ഗ്യാസ് സിലുണ്ടറുകൾ സൂക്ഷിക്കുന്നില്ലാ എന്നും ഉറപ്പുവരുത്തണം.

എക്‌​സൈസ് വകുപ്പ് ലഹരി തടയുന്നതിനായി ഒരു സമഗ്ര പദ്ധതി തയാറാക്കണം. മദ്യം, പുകയില എന്നിവയ്ക്ക് പുറമേ മറ്റ് ലഹരിവസ്തുക്കൾ കൂടി ഉൾപ്പെടുത്തിയായിരിക്കണം പദ്ധതി തയാറാക്കേണ്ടത്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ബയോഗ്യാസ് നിർമാണത്തിനായി ഓരോ ബയോറിയാക്ടറുകൾ സ്ഥാപിക്കുകയാണെങ്കിൽ മാലിന്യം ഒഴിവാക്കൻ കഴിയുന്നതോ ടൊപ്പം പ്രകൃതി വാതകത്തിന്റെ ഉപയോഗം കുറയ്ക്കുവാനും കഴിയുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അഖിലഭാരത അയ്യപ്പസേവാ സംഘം 500 വോളന്റിയർമാരെ സന്നദ്ധസേവനത്തിനായി നിയോഗിക്കുകയും ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് വേണ്ട വിശുദ്ധിസേനാംഗങ്ങളെ റിക്രൂട്ട് ചെയ്ത് നൽകുകയും ചെയ്യും.

തദ്ദേശഭരണ വകുപ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഭക്ഷണസാധനങ്ങളുടെ വില സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചയിച്ച് നൽകും. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌​മെന്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മുതൽ സന്നിധാനം വരെ ദുരന്തനിവാരണ യാത്ര നടത്തി അപകട സാധ്യതയുള്ള സ്ഥലങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ ലഭ്യമാക്കും. ആയൂർവേദ, ഹോമിയോ വകുപ്പുകൾ സന്നിധാനത്തും പമ്പയിലും ഡിസ്‌​പെൻസറികൾ പ്രവർത്തിക്കും.

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സന്നിധാനത്തെയും പമ്പയിലെയും ആശുപത്രികളും എമർജൻസി മെഡിക്കൽ സെന്ററുകളും സീസണിന് മുമ്പ് സജ്ജമാക്കും. ജില്ലാ ശുചിത്വമിഷൻ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ നടത്തും. കുടുംബശ്രീ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് എക്‌​സ്‌​ചേഞ്ച് കൗണ്ടറുകൾ സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പ് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സേഫ്‌​സോൺ പദ്ധതി നടപ്പാക്കും.

വിവിധ വകുപ്പുകൾക്ക് മറ്റ് വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ സംബന്ധിച്ച ശുപാർശകൾ അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കളക്ടറേറ്റിലെ ദുരന്തരനിവാരണ വിഭാഗത്തിനും നൽകണം. അടിയന്തര പ്രധാന്യമുള്ള വിഷയങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് എല്ലാ വകുപ്പുമേധാവികളും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാതിരുന്ന മേജർ ഇറിഗേഷൻ, മൃഗസംരക്ഷണ വകുപ്പ് മേധാവികളോട് വിശദീകരണം ആരായാനും തീരുമാനിച്ചു.

യോഗത്തിൽ എഡിഎം പി.റ്റി.എബ്രഹാം, തിരുവല്ല ആർഡിഒ ടി.കെ.വിനീത്, പന്തളം നഗരസഭാധ്യക്ഷ ടി.കെ.സതി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹൻ, ലതാവിക്രമൻ, പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം പി.ജി.ശശികുമാര വർമ, അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻനായർ, വിവിധ വകുപ്പ് മേധാവികൾ, സന്നദ്ധസംഘടനാ പ്രതിനിധി കൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X