ഏനാദിമംഗലം പഞ്ചായത്തിൽ സാറ്റലൈറ്റ് ഐടി പാർക്ക് വരുന്നു; മേൽനോട്ടം വഹിക്കുന്നത് പറക്കോട് പഞ്ചായത്ത്
പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിൽ വ്യവസായ ഐടി പാർക്ക്, ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊച്ചി ഐടി പാർക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് സാറ്റലൈറ്റ് ഐടി പാർക്കാണ് പദ്ധതിയുടെ പ്രധാന ആകർഷണം. പറക്കോട് പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
പദ്ധതിയുടെ രൂപരേഖ തയ്യാറയതിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കും. ഇളമണ്ണൂർ ഡിവിഷനിൽപ്പെട്ട പൂതങ്കരയിലാണ് ഐടിപാർക്കും ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കുന്നത്. ഇതിനായി ഏഴ് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾക്കാണ് തുടക്കമായിരിക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഡംബിങ്് യാർഡായി ഉപയോഗിച്ചിരുന്ന അഞ്ചേക്കർ സ്ഥലത്താണ് ഐടി പാർക്ക് സ്ഥാപിക്കുന്നത്.

പൂതങ്കര ജിപിഎം യു.പി സ്കൂളിന് കിഴക്ക് അങ്കണവാടിയോട് ചേർന്ന രണ്ടേക്കാർ സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കും. റവന്യു, കെ.ഐ.പി, സർവേ ഉദ്യോഗസ്ഥരാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സ്ഥലം വിട്ടുകിട്ടുന്നതിന് അനുസരിച്ച് ഐടി പാർക്കിനും സ്റ്റേഡിയത്തിനും വേണ്ടി പദ്ധതി തയ്യാറാക്കും. തുടർന്ന് ഫണ്ട് വകയിരുത്തുവാനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.
കൂടുതൽ പേർക്ക് ജോലിസാധ്യതയാണ് ലക്ഷ്യമിടുന്നത്. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക ആരോഗ്യ കേന്ദ്രവും ആരോഗ്യസംരക്ഷണ പരിശീലനവും ഉണ്ടാകും. ഏഴ് ഏക്കർ സ്ഥലത്തിൽ രണ്ടേക്കറിൽ സ്റ്റേഡിയം, ഹെൽത്ത് ക്ലബ്ബ്, മൾട്ടിപർപസ് ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കും. ബാക്കി അഞ്ച് ഏക്കറിലായിരിക്കും സാറ്റലൈറ്റ് ഐടി പാർക്ക് നിർമ്മിക്കുക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications