പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ മാരാകായുധങ്ങള്‍ സൂക്ഷിച്ച കേസ്: രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

അടൂര്‍: വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്സി ഹൗസില്‍ ഷെഫീഖ് (32), കടയിലെ ജീവനക്കാരന്‍ ശ്രീക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. അടൂരിലും പരിസര പ്രദേശങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുണ്ടെന്നും അതിനായി ഇവരുടെ വീടുകളില്‍ ആയുധ ശേഖരം ഉള്ളതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടൂര്‍ ഡി.വൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഷെഫീഖിന്റെ വീട്ടിലും ഇയാളുടെ മൊബൈല്‍ ഷോപ്പിലും പരിശോധന നടത്തിയത്.

വീടിന്റെ പല ഭാഗത്തും തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ചുമരിലെ രഹസ്യ അറയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാര വെച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാള്‍, വടിവാള്‍, രണ്ട് കത്തി. ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെഫീഖിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

shefequesdpi

തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ ഇയാളുടെ രണ്ട് മൊബൈല്‍ഫോണ്‍ കടകളിലും പൊലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചു വെച്ചതിന് ആയുധ നിരോധ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ്‌കേസെടുത്തിരിക്കുന്നത്. പറക്കോട്ടും പഴകുളത്തും നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും ആയുധങ്ങള്‍ എന്തിനാണ് സൂക്ഷിച്ചിരുന്നതിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ആയുധങ്ങള്‍ അടുത്തിടെ മൂര്‍ച്ച കൂട്ടിയാണ് സൂക്ഷിച്ചിരുന്നതന്നെ് പൊലീസ് പറഞ്ഞു. കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികളുടെ വിവരങ്ങളും പരിശോധിക്കും. എസ്.ഐമാരായ ബി. രമേശന്‍, എസ്. സന്തോഷ്, ഷാഡോ പൊലീസ് എസ്.ഐ അശ്വിത് എസ്. കാരാണ്മയില്‍, ഷിജു പി. സാം, എസ്.സി.പി.ഒമാരായ അജി, ജോസ്, സുനില്‍കുമാര്‍, ദിലീപ്, രാജീവ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

English summary
Pathanamthitta Local News sdpi workers arrested regarding colleting weapon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X