പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്റോ ആന്റണി എംപി ഇടപെട്ടു: മൂഴിയാറിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം

  • By Desk
Google Oneindia Malayalam News

സീതത്തോട്: സ്‌കൂളില്‍ എത്താന്‍ മാര്‍ഗമില്ലാതെ കാടു കയറാന്‍ തുടങ്ങിയ മൂഴിയാറിലെ ആദിവാസി കുട്ടികള്‍ക്കു പ്രതീക്ഷയായി ആന്റോ ആന്റണി എംപിയുടെ ഇടപെടല്‍. ഇവര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ക്രമീകരിക്കാന്‍ ട്രൈബല്‍ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം സ്‌കൂള്‍ അധികൃതര്‍ ചെയ്യണം. ആവശ്യമായ ഫണ്ട് ട്രൈബല്‍ വകുപ്പില്‍ നിന്നു ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യയനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും സ്‌കൂളില്‍ പോകാന്‍ കഴിയാതെ മൂഴിയാര്‍ പദ്ധതിക്കു സമീപത്തെ കാത്തിരിപ്പു പുരയുടെ അരികില്‍ താമസിക്കുന്ന കുടുംബങ്ങളിലെ മായ(17), ശ്രൂതി(18), പൊന്നി(15), സുമിത്ര(15), ശശീന്ദ്രന്‍(17), അരുണ്‍(16) എന്നിവരുടെ പഠനത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

മൂഴിയാറില്‍ നിന്ന് ആങ്ങമൂഴിയില്‍ എത്തുന്നതിനുള്ള വണ്ടിക്കൂലി നല്‍കാന്‍ മാര്‍ഗം ഇല്ലാതായതോടെയാണ് ആറംഗ സംഘം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ ദുരവസ്ഥ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം ആങ്ങമൂഴിയിലുള്ള സ്‌കൂളില്‍ ഇവര്‍ പ്രവേശനം നേടിയിരുന്നു. രണ്ടുപേര്‍ പത്താം ക്ലാസിലും നാലുപേര്‍ എട്ടാം ക്ലാസിലുമാണ് പ്രവേശനം നേടിയത്. മൂന്ന് ദിവസം അധ്യാപകര്‍ തന്നെ വാഹനക്കൂലി നല്‍കി. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ല. വാഹനക്കൂലി ഇല്ലാത്തതിനാലാണ് എത്താത്തതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും സ്‌കൂളുകാരുടെ സാമ്പത്തിക സഹായത്തെ തുടര്‍ന്നാണ് ഇവരുടെ പഠനം മുടങ്ങാതിരുന്നത്.

pathanamthitta-

ട്രൈബല്‍ വകുപ്പില്‍ നിന്ന് ഒരുരൂപ പോലും നല്‍കിയുമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ആദിവാസികള്‍ ട്രൈബല്‍ വകുപ്പിനെതിരെ വ്യാപകമായ ആക്ഷേപങ്ങളുമായി ആദിവാസികള്‍ രംഗത്ത്. തങ്ങള്‍ക്കു ലഭിക്കേണ്ട സഹായങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നിഷേധിക്കുന്ന സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇവരുടെ മുന്നറിയിപ്പ്. ലഭിക്കേണ്ട ഒരു സഹായവും കൃത്യമായി നല്‍കാറില്ല.

മിക്കപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രമാണ് എന്തെങ്കിലുമൊക്കെ ലഭിക്കുക. രാജാമ്പാറ, പ്ലാപ്പള്ളി, മൂഴിയാര്‍, നിലയ്ക്കല്‍, ചാലക്കയം, ഗവി തുടങ്ങിയ വനമേഖലകളില്‍ തമ്പടിച്ചിരിക്കുന്ന എല്ലാ ആദിവാസികള്‍ക്കും റാന്നി ട്രൈബല്‍ ഓഫിസിനെ കുറിച്ചു വ്യാപകമായ ആക്ഷേപങ്ങളാണ്. ഇടപെടല്‍ പോലും വളരെ മോശമായാണെന്നാണ് ഇവരുടെ പരാതി. ചികില്‍സ സഹായങ്ങള്‍ അടക്കം നിഷേധിക്കുന്ന സമീപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

English summary
pathanamthitta local news travel facility to tribal students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X