പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരസ്യം സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു രണ്ടു യുവാക്കള്‍ മരിച്ചു: സംഭവം കോഴഞ്ചേരിയില്‍!

  • By Desk
Google Oneindia Malayalam News

കോഴഞ്ചേരി: ടൗണിനു സമീപം ബാങ്കിന്റെ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു രണ്ടു യുവാക്കള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. പൊളളലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളൈ കോഴഞ്ചേരി സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന സ്വദേശി സോബി(28), കൂത്താട്ട്കുളം ചാത്തനാട്ട് വീട്ടില്‍ നിഖില്‍(27), എന്നിവരാണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ മിഥുന്‍(25), വിശ്വജിത് ദാസ്(39) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.

death

പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കൊച്ചി കാക്കനാട്ടെ ടെസിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടു പേരും. ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെ കെട്ടിടത്തിന് മുകളിലെ 11 കെ.വി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണം. സ്ഥാപനത്തിലെ ജീവനക്കാരായ 7 പേര്‍ ചേര്‍ന്നാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥപിച്ച്‌കൊണ്ടിരുന്നത്. ഇവക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് കെട്ടിടത്തിന്റെ മുകളില്‍ തന്നെ തെറിച്ച് വീണു. ശബ്ധം കേട്ട ഒാട്ടോ തൊഴിലാളികളും ടൗണിലുണ്ടായിരുന്നവരും ചേര്‍ന്നാണ് പരിക്കേറ്റ നാല് പേരെയും ആശുപ്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Pathanamthitta Local News two dies during establishing advertisement board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X