പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരയാകെ ഉത്സവലഹരിയിലാക്കി ഉമയാറ്റുകര പുത്തൻപളളിയോടം പമ്പയുടെ ഓളപ്പരപ്പിൽ നീരണിഞ്ഞു!!

Google Oneindia Malayalam News

പത്തനംതിട്ട: കരയാകെ ഉത്സവലഹരിയിലാക്കി ഉമയാറ്റുകര പുത്തൻപളളിയോടം പമ്പയുടെ ഓളപ്പരപ്പിൽ നീരണിഞ്ഞു. പൊതുസമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പളളിയോട നിർമ്മാണസമിതി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നീരണിയൽ സന്ദേശം നൽകി. തന്ത്രി കണ്ഠര് മോഹനര് അനുഗ്രഹപ്രഭാഷണം നടത്തി. കൃഷ്ണകുമാർ കൃഷ്ണവേണി, ചലചിത്രതാരം ബാല, പി.എൻ. സുകുമാരപ്പണിക്കർ, അജി. ആർ. നായർ, പി.എം. ജയകുമാർ പേങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. പളളിയോടത്തിന്റെ മുഖ്യശിൽപി അയിരൂർ സതീഷ് ആചാരിയെ ആദരിച്ചു.

boat

ആറന്മുള പളളിയോടങ്ങളിൽ എ ബാച്ചിൽ പെടുന്ന പളളിയോടമാണിത്. 47.25 കോൽ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കത്തിലുമാണ് പുതിയ പളളിയോടം. 4 അമരക്കാരും 8 നിലയാളും ഉൾപ്പെടെ 110 പേർക്ക് കയറാം. 2154ാം നമ്പർ എൻഎസ്എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലാണ് പളളിയോടം. ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പിന്നിട്ട ഉമയാറ്റുകര പഴയ പളളിയോടം ആറന്മുളയിൽ ഹെറിട്ടേജ് ട്രസ്റ്റ് ഒരുക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഭാഗമാകും.

138 ലധികം വർഷം പഴക്കമുളള ഉമയാറ്റുകര പളളിയോടം 1879 ൽ പളളിയോട ശില്പി റാന്നി മുണ്ടപ്പുഴ നാരായണൻ ആചാരിയാണ് നിർമിച്ചത്. 1959, 2004, 2012 വർഷങ്ങളിൽ പുതുക്കി പണിത പളളിയോടത്തിന് പകരമായി ഇപ്പോൾ കരക്കാർ പുതിയ പളളിയോടം നിർമ്മിച്ചതിനെതുടർന്നാണ് പഴയ പളളിയോടം മ്യൂസിയത്തിന്റെ ഭാഗമാക്കുന്നത്. 1.25 കോൽ നീളവും 66 അംഗുലം ഉടമയും 16 അടി അമരപൊക്കവുമുളള പഴയ പളളിയോടം ഉടമസ്ഥരായ ഉമയാറ്റുകര 2154ാം നമ്പർ എൻ.എസ്.എസ്. കരയോഗമാണ് മ്യൂസിയത്തിന് കൈമാറുന്നത്. 28ന് ഉമയാറ്റുകരയിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണ്ണർ കുമ്മനം

രാജശേഖരന്റെ സാന്നിദ്ധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ആറന്മുള ഹെറിറ്റേജ് മ്യുസിയത്തിനു കൈമാറും..

പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം! യുവാവിനെ നടുറോഡില്‍ കുത്തി കൊന്നു! പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം! യുവാവിനെ നടുറോഡില്‍ കുത്തി കൊന്നു!

English summary
Pathanamthitta Local News:ummayattunkara boat reached pampa,function inaugrated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X