പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായി വീണാജോർജ് എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വർഷമായി വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വീണാജോർജ് എംഎൽഎ പറഞ്ഞു. കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങൾക്ക് അനുസൃതമായുള്ള മാറ്റങ്ങൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുണ്ട്.

പഠനത്തിന് പുറമെ പ്രഗത്ഭരുമായി സംവദിക്കാനുള്ള അവസരങ്ങളും മികച്ച പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥിക ൾക്ക് കഴിയുന്നുണ്ട്. ഇതിലൂടെ അവരുടെ സാമൂഹ്യബോധവും വിദ്യാഭ്യാസ നിലവാരവും ഉയ ർത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള ഈ ഉണർവിനെ മുന്നോട്ടു നയിക്കുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്നും ശക്തമായ പിന്തുണ ഉണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.

Pathanamthitta

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാംമോഹൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.എസ്.പ്രകാശ് കുമാർ, ബ്ലോക്ക് പഞ്ചായത്തം ഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി. ഈശോ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ക്രിസ്റ്റഫർ ദാസ്, ലതാ ചെറിയാൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്.രാജേഷ്, പിറ്റിഎ പ്രസിഡന്റ് കെ.അജി, ഹെഡ്മിസ്ട്രസ് ജി.രമണി, വാർഡംഗം മോളി ജോസഫ്, എം. കെ.വിജയൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
English summary
Pathanamthitta Local News; Veena George MLA's comment about education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X