പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യസംസ്കരണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വം: വീണാജോർജ് എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടക്കണമെങ്കിൽ ഓരോ വ്യക്തിയും അതിന്റെ ഭാഗമാകണമെന്ന് ആറന്മുള എം.എൽ.എ വീണാജോർജ്. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ 2018 ജില്ലാതല ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ശുചിത്വമിഷന്റെ ആപ്തവാക്യം പോലെ തന്നെ ഓരോ വ്യക്തിയേയും സ്വയം ഉത്തരവാദിത്വപ്പെടുത്തണം.

രാജ്യത്തെ എല്ലാ ജില്ലകളിലേയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര ഏജൻസിയിലൂടെ വിലയിരുത്തി റാങ്ക് നൽകുന്നതിനാണ് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം സ്വച്ഛ് സർവേക്ഷൻ (ഗ്രാമീൺ) 2018 എന്ന പരിപാടി സംഘടിപ്പിച്ചത്. സ്കൂളുകൾ, അങ്കണവാടികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ മുതലായ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ്ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിൽ നൽകിയ നിർദ്ദേശങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സർവേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

Patthanamthitta

സമഗ്ര പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ അവരുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതും പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2018 ന്റെ ബ്രോഷർ ആറന്മുള എം.എൽ.എ വീണാജോർജ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെയ്ക്ക് നൽകി .ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയാണ് സർവേ നടക്കുന്നത്.

ഡെപ്യൂട്ടി കളക്ടർ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ എൻ.ഹരി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അജയ് കെ.ആർ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജോസഫ് ടി.എം എന്നിവർ പങ്കെടുത്തു.

English summary
Pathanamthitta Local News; Veena George MLA's comment about waste management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X