പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾ ഒന്നിക്കണം: വീണാജോർജ്ജ് എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെയും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റേയും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയടേയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പ്, കോന്നി എംഎംഎൻഎസ്എസ് കോളേജ് എന്നിവയടേയും സഹകരണത്തോടെ നടത്തുന്ന ജില്ലയിലെ ലഹരിമരുന്ന് മനുഷ്യക്കടത്ത് വിരുദ്ധവാരാചരണം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

വ്യക്തിബോധവും പൊതബോധവും ലഹരിക്കെതിരെ ശക്തമായി ഉണരണമെന്നും, ലഹരി വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും, ഒപ്പമുള്ളവരെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥികൾക്കുണ്ടെന്നും എംഎൽഎ പറഞ്ഞു.

veenageorge

ലഹരി ഉപയോഗം പൂർണമായും നിരോധിച്ചാൽ മാത്രമേ സമൂഹത്തിന് കെട്ടുറപ്പ് ഉണ്ടാവുകയുള്ളുവെന്നും, അതിന് വേണ്ടി ഒരാഴ്ച നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വിദ്യാലയങ്ങളുടെ അന്തരീക്ഷം കലുഷിതമാകുന്നതിന്റെ പ്രധാന കാരണം ലഹരി ഉപയോഗമാണെന്നും പ്രസിഡന്റ് പറഞ്ഞു.

അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി.ടി ഏബ്രഹാം, ചൈൽഡ് വെലഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സൂസമ്മ മാത്യു, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആർ.ജയകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എൽ.ഷീബ, വിമുക്തി ജില്ലാ കോർഡിനേറ്റർ ബി.ഷാജിമോൻ, എം.എം.എൻ.എസ്.എസ് കോളേജ് സോഷ്യൽവർക്ക് വിഭാഗം മേധാവി സി.വർഗീസ്, സാമൂഹ്യപ്രവർത്തകൻ ഷാൻ രമേശ് ഗോപൻ, ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, നോഡൽ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കുട്ടികളിലെ വർദ്ധിച്ച ലഹരി ഉപയോഗം പ്രതിരോധപ്രവർത്തനങ്ങളിൽ സ്‌കൂളിന്റെ പങ്കാളിത്തം എന്ന വിഷയത്തിൽ സംവാദം നടത്തി. നാളെ മുതൽ ജൂലെ രണ്ട് വരെ ക്വിക്ക് മത്സരം, പോസ്റ്റർ പ്രദർശനം, ക്വിസ് പ്രോഗ്രാം എന്നിവയും വാരാചരണത്തോടനുബന്ധിച്ച് നടക്കും.

English summary
pathanamthitta local news Veena George's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X