പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ടിപ്പറുകള്‍ക്ക് താക്കീത്: ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഗതാഗതനിയമം ലംഘിക്കുന്ന ടിപ്പറുകള്‍ക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കി പൊലീസ്. സംസ്ഥാനത്ത് ടിപ്പര്‍ ലോറികള്‍ മുഖേനയുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കര്‍ശനമായ നടപടികള്‍ തുടങ്ങുന്നത്. ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. ഇത് മനസ്സിലാക്കിയതിന്റെ ഫലമായാണ് നടപടികള്‍ സംസ്ഥാനം മുഴുവന്‍ ശക്തമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

ടിപ്പറുകള്‍ മൂലം അപകടങ്ങള്‍ക്കിരയായ കുട്ടികളുടെ 2015 മുതലുള്ള കണക്കുകളാണ് പരിശോധിച്ചത്. 2015ല്‍ സംസ്ഥാനത്ത് ടിപ്പര്‍ ലോറികള്‍ മുഖേന കുട്ടികള്‍ക്കുണ്ടായത് 45 അപകടങ്ങളാണ്. ഇതില്‍ 21പേര്‍ മരിക്കുകയും 19 പേര്‍ക്ക് ഗുരുതരമായും 14 പേര്‍ക്ക് നിസ്സാരമായും പരുക്കേറ്റു. 2016ല്‍ 39 കേസുകളിലായി അഞ്ചു പേര്‍ മരിക്കുകയും 24 പേര്‍ക്ക് ഗുരുതരമായും 20 പേര്‍ക്ക് നിസ്സാരമായും പരുക്കേല്‍ക്കുകയും ചെയ്തു. 2017-ല്‍ 30 കേസുകളിലായി 10 മരണവും 16 പേര്‍ക്ക് ഗുരുതരമായും 10 പേര്‍ക്ക് നിസ്സാരമായും പരുക്കു പറ്റി. ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ നിയമം ലംഘിച്ചോടുന്ന ടിപ്പര്‍ ലോറികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

tipper-

എന്നിട്ടും മേയ് വരെ 15 കേസുകളിലായി അഞ്ചു പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് ഗുരുതരമായും ഏഴു പേര്‍ക്ക് നിസ്സാരമായും പരുക്കേറ്റു. ഈ സാഹചര്യത്തിലാണ് കര്‍ശനമായ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ സമയങ്ങളിലും മറ്റും ടിപ്പര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കുക, ഫിറ്റ്‌നസ് പരിശോധനകള്‍ കര്‍ശനമാക്കുക, ഡ്രൈവര്‍മാര്‍ക്ക് ഗതാഗതനിയമം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ നടപടികളും സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

English summary
Pathanamthitta Local News warning to tippers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X