മലയാലപ്പുഴയിലും ദുർമന്ത്രവാദം, മന്ത്രവാദിനി പോലീസ് പിടിയിൽ, 'വാസന്തിയമ്മമഠം'അടിച്ചുതകർത്തു
കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ടകൊലപാതകത്തിന് പിന്നാലെ പത്തനംതിട്ട മലയാലപ്പുഴയിലും മന്ത്രവാദം ക്രൂരത. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നടത്തിയ മന്ത്രവാദ ചികിത്സക്കിടെ ഒരു കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ നേരത്തെ
പുറത്ത് വന്നിരുന്നു.
മന്ത്രവാദിനിയെയും ഇവരുടെ ഭർത്താവുമാണ് പോലീസ് കസ്റ്റഡിയിലായത്. യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് നടപടി. ചികിത്സാ കേന്ദ്രമായ 'വാസന്തിയമ്മമഠം' യുവജനസംഘടനകളുടെ നേതൃത്വത്തിൽ അടിച്ചുതകര്‍ത്തു.

നിലവിൽ കസ്റ്റഡിയിലുള്ള ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാവും എതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് പോലീസ് തീരുമാനിക്കുക. ഇവരുടെ സ്ഥാപനം പൂട്ടുന്നത് വരെ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് യുവമോർച്ച എന്നിവരാണ് മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രതിഷേധവുമായി എത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തെ പറ്റി അന്വേഷിക്കും.

മലയാലപ്പുഴ പഞ്ചായത്തിലെ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം എന്ന മന്ത്രവാദ ചികിത്സ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇവർ വാസന്തിയമ്മമഠം നടത്തുകയാണ്. വിദ്യാഭ്യാസത്തില്‍ കുട്ടികൾക്ക് പുരോഗതി, കുടുംബത്തിൽ സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ എന്നിവയാണ് ഇവർ ഇവിടെ നടത്തി വരുന്നത്.ഈ സ്ഥാപനത്തിനെതിരെ നേരത്തെയും പരാതിയും ഉയര്‍ന്നിരുന്നു.

ഇവരെ എതിർക്കുന്ന നാട്ടുകാരെ ഭീക്ഷണിപ്പെടുത്തുകയും അവരുടെ വീടുകൾക്ക് മുമ്പിൽ പൂവ് വിതറുകയും ചെയ്യുകയാണ് ഇവരുടെ രീതി എന്ന് നാട്ടുകാർ പറയുന്നു.എതിർക്കുന്നവർ നാൽപത്തിയൊന്നാം ദിവസം മരിക്കും എന്നാണ് ഇവരുടെ ഭീഷണി. നാട്ടുകാരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഗുണ്ടരകളെ ഇവർ ഉപയോഗിക്കാറുണ്ടെന്നും പരാതികളുണ്ട്. പരാതി നൽകിയാലും പ്രയോജനം ഉണ്ടായിരുന്നില്ലന്നും വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുമായരുന്നെന്നും നാട്ടുകാർ പറയുന്നു

കേരളത്തെ നടക്കിയ ഇലന്തൂർ ഇരട്ട കൊലപാതകത്തിന് പിന്നാലെയാണ് പുതിയ മന്ത്രവാദ കഥകളും പുറത്ത് വരുന്നത്. ഇലന്തൂർ നരബലി കേസിൽ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളായ ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ 26 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെ ബലി നല്‍കാന്‍ ഷാഫി ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അഡ്വക്കറ്റ് ബിഎ ആളൂരാണ് പ്രതിഭാഗം വക്കീൽ












Click it and Unblock the Notifications