Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയിൽ ശബ്ദം കൂട്ടി പാട്ട് വെച്ചു; പത്തനംതിട്ടയിൽ അയൽവാസിയെ വീട്ടിൽ കയറി വെട്ടി

പത്തനംതിട്ട: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രാത്രിയിൽ ശബ്ദം കൂട്ടി പാട്ട് വെച്ചതിന് ആണ് അയൽവാസിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കലഞ്ഞൂർ ഇളമണ്ണൂർ പൂതങ്കരയിലാണ് സംഭവം ഉണ്ടായത്. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷി ( 32 ) നാണ് വെട്ടേറ്റത്.

സംഭവത്തിൽ അയൽവാസിയായ പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ ( 34 ) അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുക്കും. പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

CASE

വെള്ളിയാഴ്ച രാത്രി 9. 30 ന് ആണ് സംഭവം. പാട്ട് വെച്ചിരിക്കുന്നത് കേട്ട് അനീഷിന്റെ വീട്ടിലേക്ക് സന്ദീപ് എത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് വെട്ടുകയും ആയിരുന്നു.

തലയ്ക്കും ചെവിയിലും വെട്ടുകത്തി വെച്ചാണ് വെട്ടിയത്. ബോധം കെട്ട അനീഷിന്റെ തലയിൽ സന്ദീപ് തന്നെ വെള്ളം എടുത്ത് ഒഴിച്ചു. അനീഷിന്റെ അമ്മ അറിയിച്ചതിന് പിന്നാലെ എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+