പത്തനംതിട്ടയിൽ 110 കെവി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യഭീഷണി; കാരണം ഇങ്ങനെ
പത്തനംതിട്ട: അടൂരിൽ 110 കെ വി വൈദ്യുതി ലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. മാലക്കോട് പറക്കോട്d രതീഷ് ദിവാകരൻ ( 39 ) ആണ് കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ മുകളിൽ കയറിയത്. രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇറങ്ങാൻ തയ്യാറായില്ല. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമെ താഴെ ഇറങ്ങൂ എന്നാണ് ഇയാൾ പറഞ്ഞത്.
ഇതോടെ പോലീസ് പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചു. ടവറിൽ നിന്ന് രതീഷ് താഴെ ഇറങ്ങാൻ സമ്മതിച്ചെങ്കിലും ഇതിന് സാധിച്ചില്ല. ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ഇയാളെ ഫയർ ഫോഴ്സാണ് ടവറിൽ നിന്ന് താഴെ ഇറങ്ങാൻ രതീഷ് സമ്മതിച്ചെങ്കിലും അതിന് സാധിച്ചില്ല. ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ഇയാളെ ഫയർ ഫോഴ്‌സാണ് തഴെ ഇറക്കിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ടവറിൽ കയറിയ ഇയാളെ വെളുപ്പിന് ഒരു മണിയോടെയാണ് താഴെ ഇറക്കിയത്.

സംഭവത്തെ തുടർന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഏകദേശം മൂന്ന് മണിക്കൂറോളം ഫയർ ഫോഴ്സിനെയും നാട്ടുകാരേയും ഇയാൾ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഇയാളെ താഴെയിറക്കാനായത്. തുടർന്ന് ഇയാളെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.












Click it and Unblock the Notifications