• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ട മെഡിക്കല്‍ കോളേജ് ഉദ്ഘാടനം; സഫലമാവുന്നത് ജില്ലയുടെ ചിരകാലാഭിലാഷം: എം എം മണി

പത്തനംതിട്ട: പത്തനംതിട്ട സര്‍ക്കാര്‍ മെഡിക്കള്‍ കോളേജിന്‍റെ ഉദ്ഘാടനം ഈ മാസം 14-ാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നതോടെ ജില്ലയുടെ ചിരകാലാഭിലാഷമാണ് സഫലമാവുന്നതെന്ന് മന്ത്രി എംഎം മണി. 2012ല്‍ അനുമതി ലഭിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്തും നിര്‍മ്മാണത്തില്‍ വലിയ പുരോഗതിയെന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചത്. 300 കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോൾ സജ്ജമാക്കിവരുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ ...

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പത്തനംതിട്ട ജില്ലക്കാരുടെ ചിരകാലാഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് സഫലമാക്കുകയാണ്. മെഡിക്കൽ കോളേജിന്റെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം ഈ മാസം 14-ാം തീയതി രാവിലെ 10.30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.

കോന്നി നിയോജക മണ്ഡലത്തിൽ 50 ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന കോന്നി സർക്കാർ മെഡിക്കൽ കോളേജിനായി ആശുപത്രി മന്ദിരവും അക്കാദമിക് ബ്ലോക്കും ഉള്‍പ്പെട്ട 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

കൊവിഡ് ഭീഷണി കൂടുതൽ ഈ വിഭാഗക്കാർക്ക്: ഗവേഷകരുടെ മുന്നറിയിപ്പ് , രോഗലക്ഷണങ്ങളില്ലാത്തതും വെല്ലുവിളി

2012ല്‍ അനുമതി ലഭിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്തും നിര്‍മ്മാണത്തില്‍ വലിയ പുരോഗതിയെന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചത്. 300 കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോൾ സജ്ജമാക്കിവരുന്നത്.

cmsvideo
    Covaxin vaccination found effective in non-human primates‌ | Oneindia Malayalan

    ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ മെഡിക്കല്‍ കോളേജ് സമീപ ജില്ലകളിലെയും കേരളത്തിന്റെ മൊത്തത്തിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

    ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

    കർണാടകയിൽ വൻ ട്വിസ്റ്റ് ? അടച്ചിട്ട മുറിയിൽ യെഡ്ഡി-കുമാരസ്വാമി കൂടിക്കാഴ്ച!ജെഡിഎസ് ബിജെപിയിൽ ലയിക്കും ?

    ഖത്തര്‍ ചര്‍ച്ച ചരിത്ര നിമിഷമാക്കി ഇന്ത്യ; അഫ്ഗാനില്‍ നിലപാട് വ്യക്തമാക്കി ജയശങ്കര്‍, പറഞ്ഞത് ഇങ്ങനെ

    English summary
    Pathanamthitta Medical College inauguration; Achieving the district's lifelong ambition says MM Mani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X