പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്
പത്തനംതിട്ട: യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുകയും എസ്ഡിപിഐ നിര്‍ണായകമാകുകയും ചെയ്ത പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്. രണ്ടു സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫ് സ്വന്തമാക്കി. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടു നില്ക്കും. ഇതോടെയാണ് എല്‍ഡിഎഫിന് എഴുപ്പവഴി ഒരുങ്ങിയത്.

എസ്ഡിപിഐ വിട്ടു നില്‍ക്കുന്നത് ഒത്തുകളിയുടെ ഭാഗമാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു സ്വതന്ത്ര ജയിച്ചത് എസ്ഡിപിഐ പിന്തുണയോടെയാണ്. ഇവര്‍ക്ക് വൈസ് ചെയര്‍പേഴ്സണ്‍ പദവി രണ്ടര വര്‍ഷം നല്‍കാമെന്ന് ധാരണയുണ്ടാക്കി എന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകണം.
32 അംഗ കൗണ്‍സിലാണ് പത്തനംതിട്ട നഗരസഭയ്ക്കുള്ളത്. യുഡിഎഫും എല്‍ഡിഎഫും 13 സീറ്റുകള്‍ വീതം. നേടി. മൂന്ന് സീറ്റ് എസ്ഡിപിഐക്ക് ലഭിച്ചു. എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന ഹൈദരാലി, രണ്ടു കോണ്‍ഗ്രസ് വിമതര്‍ എന്നിവരാണ് സ്വതന്ത്രായുള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും. ഇതോടെ ഭൂരിപക്ഷ സഖ്യ 15 ആയി. രണ്ടു സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫ് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇടതുമുന്നണി ഭരണത്തിലെത്തും.
അതേസമയം, എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന ഹൈദരാലി കൂടി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും അവര്‍ വൈസ് ചെയര്‍പേഴ്സണ്‍ ആകുമെന്നുമെന്നുമാണ് വിവരം. ഇത് എസ്ഡിപിഐയുമായുള്ള ഒത്തുകൡയാണ് എന്നാണ് ആക്ഷേപം. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ഇരുമുന്നണികളും നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ആമിന ഹൈദരാലിയെ സ്വതന്ത്ര എന്ന നിലയില്‍ മാത്രമാണ് കാണുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. ആമിന ഹൈദരാലിയെയും മറ്റൊരു സ്വതന്ത്രയെയും രണ്ടര വര്‍ഷം വീതം വൈസ് ചെയര്‍പേഴ്സണ്‍ ആക്കാമെന്ന് ധാരണയുണ്ട് എന്നാണ് വിവരം. ആമിനയുടെ പിന്തുണ എല്‍ഡിഎഫ് നേടിയാല്‍ യുഡിഎഫ് വിവാദമാക്കാനാണ് സാധ്യത.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications