പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

പത്തനംതിട്ട: യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുകയും എസ്ഡിപിഐ നിര്‍ണായകമാകുകയും ചെയ്ത പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്. രണ്ടു സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫ് സ്വന്തമാക്കി. ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടു നില്‍ക്കും. ഇതോടെയാണ് എല്‍ഡിഎഫിന് എഴുപ്പവഴി ഒരുങ്ങിയത്.

p

എസ്ഡിപിഐ വിട്ടു നില്‍ക്കുന്നത് ഒത്തുകളിയുടെ ഭാഗമാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു സ്വതന്ത്ര ജയിച്ചത് എസ്ഡിപിഐ പിന്തുണയോടെയാണ്. ഇവര്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ പദവി രണ്ടര വര്‍ഷം നല്‍കാമെന്ന് ധാരണയുണ്ടാക്കി എന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകണം.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

32 അംഗ കൗണ്‍സിലാണ് പത്തനംതിട്ട നഗരസഭയ്ക്കുള്ളത്. യുഡിഎഫും എല്‍ഡിഎഫും 13 സീറ്റുകള്‍ വീതം. നേടി. മൂന്ന് സീറ്റ് എസ്ഡിപിഐക്ക് ലഭിച്ചു. എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന ഹൈദരാലി, രണ്ടു കോണ്‍ഗ്രസ് വിമതര്‍ എന്നിവരാണ് സ്വതന്ത്രായുള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും. ഇതോടെ ഭൂരിപക്ഷ സഖ്യ 15 ആയി. രണ്ടു സ്വതന്ത്രരുടെ പിന്തുണ എല്‍ഡിഎഫ് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇടതുമുന്നണി ഭരണത്തിലെത്തും.

അതേസമയം, എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന ഹൈദരാലി കൂടി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും അവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആകുമെന്നുമെന്നുമാണ് വിവരം. ഇത് എസ്ഡിപിഐയുമായുള്ള ഒത്തുകൡയാണ് എന്നാണ് ആക്ഷേപം. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ഇരുമുന്നണികളും നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ആമിന ഹൈദരാലിയെ സ്വതന്ത്ര എന്ന നിലയില്‍ മാത്രമാണ് കാണുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. ആമിന ഹൈദരാലിയെയും മറ്റൊരു സ്വതന്ത്രയെയും രണ്ടര വര്‍ഷം വീതം വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കാമെന്ന് ധാരണയുണ്ട് എന്നാണ് വിവരം. ആമിനയുടെ പിന്തുണ എല്‍ഡിഎഫ് നേടിയാല്‍ യുഡിഎഫ് വിവാദമാക്കാനാണ് സാധ്യത.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
Pathanamthitta Municipality will rule LDF with Independents Supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X