Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട സ്വദേശി ഒമാനില്‍ ആത്മഹത്യ ചെയ്തു; മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പ്

പത്തനംതിട്ട: ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം മലയാളി പ്രവാസി യുവാവ് ഒമാനില്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത്​ തമ്പിയാണ്​ (33) മരിച്ചത്​. ഒമാനിനെ നിസവയില്‍ ജെസിബി ഓപ്പറേറ്ററായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ആത്മഹത്യയെ സുചിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. 'അർഹതയില്ലാത്തവർ അങ്ങോട്ട്‌ മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന് '- എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചത്. ആദ്യ തമാശ രീതിയില്‍ പലരും ഈ പോസ്റ്റിനെ കണ്ടുവെങ്കിലും മണിക്കൂറുകള്‍ക്കകും പ്രശാന്ത് ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത എത്തുകയായിരുന്നു. നേരത്തെ ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നിസ്വയിലേക്ക മാറിയത്. ജെ സി ബിയുടെ കൈ ഉയര്‍ത്തി അതിലാണ് തൂങ്ങിമരിച്ചത്.

suicide-1561001192-jpg-pagespeed-ic-ezqijkfwff-1610343810.jpg

അവിവാഹിതനാണ്​. നിസ്​വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക്​ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+