പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട സ്വദേശി ഒമാനില്‍ ആത്മഹത്യ ചെയ്തു; മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പ്

Google Oneindia Malayalam News

പത്തനംതിട്ട: ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം മലയാളി പ്രവാസി യുവാവ് ഒമാനില്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത്​ തമ്പിയാണ്​ (33) മരിച്ചത്​. ഒമാനിനെ നിസവയില്‍ ജെസിബി ഓപ്പറേറ്ററായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ആത്മഹത്യയെ സുചിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. 'അർഹതയില്ലാത്തവർ അങ്ങോട്ട്‌ മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന് '- എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

റിപ്പബ്ലിക് ദിനം: ചടങ്ങുകളില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കും, ക്ഷണിതാക്കള്‍ 100 പേര്‍ മാത്രംറിപ്പബ്ലിക് ദിനം: ചടങ്ങുകളില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കും, ക്ഷണിതാക്കള്‍ 100 പേര്‍ മാത്രം

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചത്. ആദ്യ തമാശ രീതിയില്‍ പലരും ഈ പോസ്റ്റിനെ കണ്ടുവെങ്കിലും മണിക്കൂറുകള്‍ക്കകും പ്രശാന്ത് ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത എത്തുകയായിരുന്നു. നേരത്തെ ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നിസ്വയിലേക്ക മാറിയത്. ജെ സി ബിയുടെ കൈ ഉയര്‍ത്തി അതിലാണ് തൂങ്ങിമരിച്ചത്.

suicide-1561001192-jpg-pagespeed-ic-ezqijkfwff-1610343810.jpg

അവിവാഹിതനാണ്​. നിസ്​വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക്​ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

കൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സി പി എമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നുകൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സി പി എമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നു

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Pathanamthitta native commits suicide in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X