പന്തളത്ത് ഇടതിന് കനത്ത തിരിച്ചടി; നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി, യുഡിഎഫ് മൂന്നാമത്
പത്തനംതിട്ട: പന്തളം നഗരസഭാ ഭരണം പിടിച്ചെടുത്ത് എന്‍ഡിഎ. നഗരസഭയില്‍ ആകെയുള്ള 33 ഡിവിഷനുകളില്‍ 18 ഇടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു നഗരസഭാ ഭരണം. എന്നാല്‍ 2015 ല്‍ ഏഴ് സീറ്റില്‍ മാത്രം വിജയിച്ച എന്‍ഡിഎ ഇത്തവണ പതിനൊന്നോളം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 2015-ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍.ഡി.എഫ്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം.
അതേസമയം. പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ എല്‍ ഡി എഫ് ആണ് മുന്നിച്ച് നില്‍ക്കുന്നത്. ആകെ പതിനഞ്ച് വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. 5 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്. അതേസമയം, വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഇതുവരെ ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നതാണ് മലയോര മേഖലയിലെ ഫലം വ്യക്തമാക്കുന്നത്. പിജെ ജോസഫില്‍ വിശ്വാസം അര്‍പ്പിച്ചെങ്കിലും യുഡിഎഫിന് ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ടു. ഗ്രൂപ്പ് വഴക്കുകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും യുഡിഎഫിന്‍റെ പരാജയത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മധ്യകേരളത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിലടക്കം യുഡിഎഫ് തോറ്റു. 25 വര്‍ഷത്തിന് ശേഷമാണ് പുതപ്പള്ളി പഞ്ചായത്തിലാണ് എല്‍ഡിഎഫില്‍ വിജയിക്കുന്നത്. കോട്ടയം ജില്ലയിലെ പരമ്പരാഗത യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചു. ജോസിന്‍റെ മുന്നണി പ്രവേശനം ജില്ലയില്‍ മികച്ച രീതിയില്‍ ഇടതിന് ഗുണം ചെയ്തു.












Click it and Unblock the Notifications