കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക്; ലക്ഷ്യമെത്തും മുമ്പ് സെക്കന്റ് ഹാന്റ് ബസ് കത്തിയമര്‍ന്നു
പത്തനംതിട്ട: വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം എംസി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. വാങ്ങിക്കൊണ്ടു വരികയായിരുന്ന സെക്കൻഡ് ഹാൻഡ് ബസിനാണ് തീ പിടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം അഞ്ചലിൽ നിന്ന് തിരുവല്ല സ്വദേശി ഷാജഹാനാണ് സെക്കൻഡ് ഹാൻഡ് മിനി ബസ് വാങ്ങിക്കൊണ്ടു വരുന്നത് തിരുവല്ലയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ തിരുവല്ല പാറയ്ക്കൽ റഷീദ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം എത്തിയപ്പോഴായിരുന്നു അപകടം.

വാനിനു പിൻവശത്ത് മുകൾ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഗന്ധം വന്നതോടെ ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്. വിവരമറിഞ്ഞ് അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുമ്പും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കും നിർത്തിയിട്ട വാഹനങ്ങൾക്കും തീപിടിക്കുന്ന വാർത്തകൾ നമ്മൾ ഒരുപാട് വായിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ തീപിടിക്കുന്നത്.
വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. ഇതുപോലെ തന്നെ അപകടങ്ങൾക്ക് പിന്നാലെ തീപടരുന്നത് ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് മൂലം ആവാനാണ് സാധ്യത. ഫ്യൂവല്‍ ലൈനില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്.
വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണം ആകും. സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമായേക്കാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ എന്നിവയും കാരണം ആയേക്കാം.
തീപിടിക്കുന്നത് തടയാൻ കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്ക് നൽകണം. എളുപ്പം തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കുവാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്.
വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്റെസ്റ്റ് ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കുർത്ത അറ്റം കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം












Click it and Unblock the Notifications