വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ട്; പത്തനംതിട്ടയിൽ അവസാനനിമിഷം വിവാഹം മുടങ്ങി
പത്തനംതിട്ട: വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കാണാറുണ്ട്. പല കാരണങ്ങളാൽ വിവാഹം മുടങ്ങിയ വാർത്തകളും കേട്ടുകാണും. സ്ത്രീധനത്തിന്റെ പേരിലും, വരനോ വധുവിനോ മറ്റ് ബന്ധങ്ങൾ ഉണ്ടായതിന്റെ പേരിലും ഒക്കെ വിവാഹം മുടങ്ങിയ സംഭവങ്ങൾ കേട്ടുകാണും. എന്നാൽ പലപ്പോഴും വിചിത്രമായ പല കാരണങ്ങൾ കൊണ്ടും വിവാഹം മുടങ്ങാറുണ്ട്. സ്വന്തം വിവാഹത്തിന് മദ്യപിച്ച് ലക്കുകെട്ട് എത്തിയ വരനെക്കുറിച്ച് കേട്ടിട്ടോ. എന്നാൽ ഇവിടെ വിവാഹം മുടങ്ങാൻ കാരണം മദ്യപിച്ച് വിവാഹത്തിന് എത്തിയ വരനായിരുന്നു.
സംഭവം പത്തനംതിട്ടയിലാണ്. വിവാഹത്തിന് മദ്യപിച്ച് വന്ന വരൻ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. സംഭവം വഷളയാതോടെ വരനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വേഷത്തിൽ തന്നെയാണ് വരൻ എത്തിയത്. ഇതേ വേഷത്തിൽ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണ ദിവസം രാവിലെ മുതൽ വരൻ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.

വിവാഹത്തിന് പള്ളിയിൽ എത്തിയ വരൻ കാറിൽ നിന്ന് ഇറങ്ങാൻ പോലും വളരെ പാടുപെട്ടു എന്നാണ് റിപ്പോർട്ട്. പുറത്തിറങ്ങിയതോടെ ആണ് പ്രശ്നം ആരംഭിച്ചത്. വിവാഹത്തിന് കാര്മികത്വം വഹിക്കാൻ എത്തിയ വൈദികനോടും വരൻ മോശമായി പെരുമാറി എന്നും ഇതോടെ വധുവും കുടുംഭവും വിവാഹത്തിൽ നിന്ന് പിന്മാറി എന്ന് അറിയക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ പോലീസ് സംഭവ സ്ഥലത്ത് എത്തി വരനെ കസ്റ്റഡിയിൽ എടുത്തു. പോലീസ് എത്തിയ വിവരം അറിഞ്ഞിട്ടും വരൻ പ്രശ്നം ഉണ്ടാക്കുന്നത് തുടർന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്ന വകുപ്പ് ചുമത്തിയാണ് വരന് എതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു. വിദേശത്ത് നിന്ന് വിവാഹത്തിന് എത്തിയതായിരുന്നു വരൻ. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടടപരിഹാരം നൽകാമെന്ന് ഒത്തുതീർപ്പിൽ തീരുമാനമായി.












Click it and Unblock the Notifications